മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തെ ഭയക്കുന്നതെന്ന് കെ.കെ രമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തെ ഭയക്കുന്നതെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ എം.എല്‍.എ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ബലമായി സംശയിക്കുന്നുവെ കൊണ്ടാണ് മുഖ്യമന്ത്രി ഭയക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയമാണിതെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വര്‍ണക്കടത്ത് പ്രതികളുടെ മൊഴി ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതീകാത്മകമായി അവതരിപ്പിച്ച ‘അടിയന്തര പ്രമേയ’ത്തില്‍ സംസാരിക്കുക‍യായിരുന്നു കെ.കെ. രമ. സഭാ കവാടത്തിന് മുമ്ബിലെ റോഡിലാണ് ‘അടിയന്തര പ്രമേയം’ പി.ടി തോമസ് പ്രതീകാത്മകമായി അവതരിപ്പിച്ചത്. പി.കെ. ബഷീര്‍ പ്രതീകാത്മക മുഖ്യമന്ത്രിയും എന്‍. ഷംസുദ്ദീന്‍ സ്പീക്കറും ആയിരുന്നു.

ക്യാപ്റ്റനാണെങ്കില്‍ മുഖ്യമന്ത്രി സത്യം തുറന്നു പറയണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നല്‍കിയ മൊഴി നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് പി.ടി. തോമസ് പ്രതീകാത്മമായി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...