പിണറായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് നാടിന് അപമാനകരമെന്ന് കെ കെ രമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേശ വിരുദ്ധ ഉള്ളടക്കമുള്ള ഇടപാടുകളില്‍ കുറ്റാരോപിതനായ ഒരാള്‍ മുഖ്യമന്ത്രി പദം പോലെ ഉന്നതമായ കസേരയില്‍ ഇരിക്കുന്നത് ആ സ്ഥാനത്തിന് മാത്രമല്ല, സംസ്ഥാനത്തിന് തന്നെ അപമാനകരമാണെന്ന് കെ.കെ.രമ .
നിയമസഭയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.1969-ലെ ഇംഎംഎസ് മന്ത്രിസഭ രാജിവെച്ച അനുഭവം കമ്യൂണിസ്റ്റുകാര്‍ക്ക് മുന്നിലുണ്ട്. മടിയില്‍ കള്ള കനമുള്ള പരിഹാസ്യമായ പേടിച്ചോടലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ലായിരുന്നെങ്കില്‍ ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ ഒരു വക്കീല്‍ നോട്ടീസെങ്കിലും അയക്കാനുള്ള തന്റേടം കാണിച്ചോ. മുഖ്യമന്ത്രിക്കെതിരെ എന്തൊക്കെയോ മറച്ചുവെക്കാനുണ്ടെന്ന് തെളിയിക്കുന്നതാണ് ആരോപണം ഉന്നയിച്ച ആളെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനും ഉന്നതര്‍ തിക്കി തിരക്കുന്നത്. കൈയോടെ പിടിക്കപ്പെടുമെന്നായപ്പോള്‍ വിജിലന്‍സ് കമ്മീഷണറെ തത്ക്ഷണം മാറ്റി. വാല്‍ മുറിച്ചോടുന്ന പല്ലിയെ പോലെ കൗശലം കാട്ടുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഇതുകൊണ്ടൊന്നും രക്ഷപ്പെടാനാകില്ല. ഏത് സ്വര്‍ണപാത്രം കൊണ്ട് മൂടിയാലും എല്ലാ സത്യങ്ങളും ഒരു നാള്‍ പുറത്തുവരുമെന്നും രമ പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന ഈന്തപ്പഴവും ഖുറാനും വിതരണം ചെയ്യുന്ന കൊറിയര്‍ സര്‍വീസാണോ കേരള സര്‍ക്കാര്‍. മന്ത്രിയായിരുന്ന ജലീല്‍ യുഎഇ കോണ്‍സുല്‍ ജനറലിന്റെ കൊറിയര്‍ ഏജന്റായിരുന്നോ എന്ന് വ്യക്തമാക്കണം. സര്‍ക്കാരിന്റെ രക്ഷക്കായി സരിതാ നായരാണ് എത്തിയിരിക്കുന്നത്. ഈ സര്‍ക്കാരിന് ലജ്ജിക്കാന്‍ പോലും അറിയാതായോ എന്നും രമ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...