Tuesday, April 16, 2024 4:40 pm

വി.ഡി സതീശനെ കാണുമ്പോള്‍ പവനായി എന്ന കഥാപാത്രത്തെ ഓര്‍മവരുന്നെന്ന് എ.എന്‍ ഷംസീര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കടന്നാക്രമിച്ച്‌ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കാണുമ്പോള്‍ നാടോടിക്കാറ്റ് സിനിമയിലെ പവനായി എന്ന കഥാപാത്രത്തെ ഓര്‍മ വരുന്നെന്ന് ഷംസീര്‍ പറഞ്ഞു. സതീശനെ പ്രതിപക്ഷ നേതാവായി കൊണ്ടുവരുമ്പോള്‍ എന്തൊക്കെയായിരുന്നു ബഹളം- ഷംസീര്‍ ആരാഞ്ഞു. ഇതാ കേരളത്തെ രക്ഷിക്കാന്‍ പോകുന്നു എന്ന വിധത്തിലായിരുന്നു പ്രചാരണം. അവസാനം പവനായി ശവമായ പോലെ അദ്ദേഹം ഇരിക്കുകയാണ്. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തിന് തെളിച്ചമില്ലെന്നും ഷംസീര്‍ പരിഹസിച്ചു.

Lok Sabha Elections 2024 - Kerala

എ.എന്‍ ഷംസീറിന്റെ പ്രധാന പരാമര്‍ശങ്ങള്‍
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രൊപ്പഗാന്‍ഡയ്ക്ക് രണ്ടുപാര്‍ട്ടുണ്ട്. ഒന്ന്: സ്വര്‍ണക്കടത്ത് കേസ്. സ്വര്‍ണക്കടത്ത് കേസ് ചിത്രം സിനിമ പോലെയാണ്. ഒരു കൊല്ലം ഓടി. പക്ഷേ അതിന്റെ പ്രൊഡക്ഷനില്‍ കെ.പി.സി.സിക്ക് നഷ്ടമാണ്. ഒരു കൊല്ലം ഓടിയിട്ടും സാമ്പത്തിക നഷ്ടം. രണ്ടുതിരഞ്ഞെടുപ്പില്‍ തോറ്റു. സീറ്റിന്റെ എണ്ണം കുറഞ്ഞു. ഇതാണ് സ്വര്‍ണക്കടത്ത് ഒന്നാം പാര്‍ട്ട്.

. സെക്കന്‍ഡ് പാര്‍ട്ട്: ഒരു സ്ത്രീ ആരോപണം ഉന്നയിക്കുന്നു. യുഡിഎഫ് ഏറ്റുചോദിക്കുന്നു.
. ആരാണ് ഫൈസല്‍ ഫരീദ് എന്ന് യുഡിഎഫിന് അറിയേണ്ടേ? കോണ്‍സുലേറ്റ് ജനറലിനെ കുറിച്ച്‌ അറിയേണ്ടേ?
. ഇ.ഡി. അന്വേഷണം നിര്‍ത്തിയതിനെ കുറിച്ച്‌ യുഡിഎഫിന് അറിയേണ്ടേ?
. വി.മുരളീധരന്റെ പങ്കിനെ കുറിച്ച്‌ അറിയേണ്ടേ?
. എച്ച്‌.ആര്‍.ഡി.എസിനും സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനും രൂക്ഷവിമര്‍ശനം.

. സ്വര്‍ണക്കടത്തിനെ കുറിച്ച്‌ ഒരു ഇസ്ലാമോഫോബിയ ഉണ്ട്. ആദ്യം ഖുറാന്‍, പിന്നെ ഈന്തപ്പഴം, പിന്നെ ബിരിയാണിച്ചെമ്പ്. ഇത് ആസൂത്രിതമാണ്. ലോകത്താകെ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയുടെ പ്രചാരകരായി യു.ഡി.എഫ്. മാറുന്നു.
. എങ്ങനെ ഒന്നാം സ്വര്‍ണക്കടത്ത് കേസ് പൊട്ടിയോ അതുപോലെ രണ്ടാം സ്വര്‍ണക്കടത്തും പൊട്ടും.
. പിണറായി എന്ന രാഷട്രീയ നേതാവ് ഉയര്‍ന്നുവന്നത് സുപ്രഭാതത്തിലല്ല. പിണറായിക്ക് ആറുപതിറ്റാണ്ടിന്റെ പാരമ്ബര്യമുണ്ട്.
. മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്ന ഏകമുഖം പിണറായി വിജയനാണ്.
. കമല ഇന്റര്‍നാഷണല്‍ പ്രചാരണം എവിടെ പോയി? പിണറായിയുടെ വീട്ടില്‍ ഹെലിപ്പാഡുണ്ടായിരുന്നു എന്നായിരുന്നു മറ്റൊരു പ്രചാരണം.
. പിണറായി രണ്ടുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയായത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ല.
. കോണ്‍ഗ്രസിന് അറിയുന്ന ഏക ഗാന്ധി രാഹുല്‍ ഗാന്ധിയാണ്. നിങ്ങള്‍ക്ക് മഹാത്മാ ഗാന്ധിയെ അറിഞ്ഞുകൂടാ.

. സതീശന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടുപഠിക്കണം. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണം. എന്തും ഏതും വിളിച്ചു പറയരുത്. മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്നുവിളിക്കുന്നത് ശരിയാണോ?
. ഇ.ഡി. കേരളത്തിലെത്തുമ്ബോള്‍ നല്ലതാണ്. കേന്ദ്രത്തിലെത്തുമ്ബോള്‍ മോശം. എന്താണ് അങ്ങനെ?
. എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുത്തില്ലെന്ന് ചോദിച്ചു. വഴിയില്‍ കുരയ്ക്കുന്ന നായ്ക്കളെ കല്ലെറിയാന്‍ നിന്നാല്‍ ലക്ഷ്യത്തിലെത്തില്ല എന്നതാണ് കാരണം. അങ്ങനെ പലരും കുരയ്ക്കും. അതിന്റെയൊന്നും പിറകേ പോകേണ്ട കാര്യം ഞങ്ങള്‍ക്കില്ല.
. സതീശന്‍ ഷാഫി പറമ്ബിലിനെ നമ്ബരുത്. അദ്ദേഹം ഉമ്മന്‍ ചാണ്ടിയുടെ പ്രധാനപ്പെട്ട ആളായിരുന്നു. അദ്ദേഹത്തിന് അല്‍പം ക്ഷീണം വന്നപ്പോള്‍ ഇപ്പോള്‍ സതീശന്‍ ഫാന്‍ ക്ലബ്ബിന്റെ കണ്‍വീനറായി പ്രവര്‍ത്തിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂര്‍ പൂരം ; കോര്‍പ്പറേഷന്‍ പരിധിയില്‍ 36 മണിക്കൂര്‍ മദ്യനിരോധനം

0
തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് കോര്‍പറേഷന്‍ പരിധിയില്‍ 36 മണിക്കൂര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി....

200 പരാതികൾ, 161ലും നടപടി ; മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതിൽ വിവേചനമില്ലെന്ന് തെരഞ്ഞെടുപ്പ്...

0
ദില്ലി : മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതിൽ ഒരു വിവേചനവുമില്ലെന്ന് തെരഞ്ഞെടുപ്പ്...

കായലിൽ കക്കൂസ്‌മാലിന്യം തള്ളാൻവന്ന വാഹനം സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവ്

0
മുതുകുളം : കായലിൽ കക്കൂസ്‌മാലിന്യം തള്ളാൻവന്ന വാഹനം സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവ്....

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗം ; കെ സുരേന്ദ്രനെതിരെ പരാതി

0
വയനാട് : 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗം...