പേരാവൂർ താൻ ജനിച്ചുവളർന്ന മണ്ണാണെന്നും മണ്ഡലത്തിലെ ജനങ്ങൾ തനിക്കൊരു അവസരം കൂടി നൽകണമെന്നും കെ കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പേരാവൂർ താൻ ജനിച്ചുവളർന്ന മണ്ണാണെന്നും മണ്ഡലത്തിലെ ജനങ്ങൾ തനിക്കൊരു അവസരം കൂടി നൽകണമെന്നും സിപിഎം നേതാവ് കെ കെ ശൈലജ. പാർട്ടി തീരുമാനപ്രകാരമാണ് പേരാവൂരിൽ മത്സരിക്കുന്നതെന്നും കെ കെ ശൈലജ പ്രതികരിച്ചു. രണ്ട് തവണ തുടര്‍ച്ചയായി ജയിച്ച എംഎല്‍എ വിജയ പ്രതീക്ഷയുള്ള മണ്ഡലമാണെങ്കില്‍ മത്സരിക്കേണ്ട എന്നത് പാര്‍ട്ടിയുടെ തീരുമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന് പി ബി പ്രത്യേക ഇളവ് നൽകിയതാണെന്നും ശൈലജ പറഞ്ഞു. മട്ടന്നൂരിൽ മികച്ച പ്രവർത്തനം നടത്താന്‍ കഴിഞ്ഞു. പേരാവൂരിൽ മുമ്പ് ജയിച്ചു വന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. മണ്ഡല പുനക്രമീകരണത്തിന് ശേഷം ഒരുപാട് മാറ്റം വന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് അവരുടെ ആഭ്യന്തര കാര്യമാണെന്നും ശൈലജ പറഞ്ഞു. പയ്യന്നൂരിൽ ടി ഐ മധുസൂദനാണ് സിപിഎം സ്ഥാനാർത്ഥി. മറ്റു വിവാദങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ശൈലജ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കോടതി നിരീക്ഷണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അന്ന് മന്ത്രി ഏറെ അസ്വസ്ഥയായിരുന്നു, ഒന്നും പറ്റാതെ ആരോഗ്യമന്ത്രി അത്രയേറെ അസ്വസ്ഥയാകില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് വർഷം ആരോഗ്യ മേഖലയിലുണ്ടായത് മികച്ച പ്രവർത്തനമെന്നും ശൈലജ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....