ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും ; അപ്പറഞ്ഞത് ജലീലിനെതിരെയല്ലെന്ന് കെ.കെ. ശൈലജ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിയമസഭയിലെ തന്‍റെ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി മുന്‍ മന്ത്രി കെ.കെ.ശൈലജ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും മുന്‍ മന്ത്രി സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്നും ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

കെ.കെ. ശൈലജയാണ് ലോകായുക്ത നിയമഭേദഗതി ബില്‍ സബ്ജക്‌ട് കമ്മിറ്റിക്ക് അയക്കാനുള്ള പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. ശൈലജയുടെ പ്രസംഗത്തിനിടെ കെ.ടി. ജലീല്‍ ഒരു ചോദ്യം ഉന്നയിച്ച്‌ എഴുന്നേറ്റു. ജലീലിന് ചോദ്യം ചോദിക്കാന്‍ അനുവദിച്ച്‌ സീറ്റില്‍ ഇരിക്കവെ ‘ഇയാള്‍ കുഴപ്പത്തിലാക്കുമോ’ എന്ന ആത്മഗതം ശൈലജ നടത്തിയത്. ശൈലജയുടെ ഈ പരാമര്‍ശം ജലീലിനെതിരെയാണെന്ന തരത്തില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണവുമായി ശൈലജ രംഗത്തെത്തി‍യത്.

കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്
നിയമസഭയില്‍ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബില്‍ സബ്ജക്‌ട് കമ്മിറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ കെ.ടി. ജലീല്‍ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ കള്ളവോട്ടും അട്ടിമറിയും ; അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്

0
കോഴിക്കോട് : ചേവായൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും...

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...