എം.എം.മണിയുടേത് പുലയാട്ട് ഭാഷ – കയ്യിലുള്ളത് തെമ്മാടി നിഘണ്ടു ; സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എം.എം.മണിക്കെതിരെ അസഭ്യ പരാമര്‍ശവുമായി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍. എം.എം.മണിയുടേത് ‘പുലയാട്ട് ഭാഷ’ എന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം. ആനി രാജക്കെതിരെ എം.എം.മണി നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയില്‍ പ്രതികരിക്കവെയായിരുന്നു കെ.കെ.ശിവരാമന്റെ പ്രതികരണം.

ആനി രാജയ്‌ക്കെതിരെ എം.എം.മണിയുടെ പ്രതികരണം അങ്ങേയറ്റം മോശമാണ്. ആനി രാജ ഡല്‍ഹിയിലല്ലെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാല്‍ ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്. പുലയാട്ട് ഭാഷ എം.എം.മണി നിരന്തരം ഉപയോഗിക്കുന്നു. മണിയുടേത് നാട്ടുഭാഷയാണെന്നത് തെറ്റായ വ്യാഖ്യാനം. രാഷ്ട്രീയ എതിരാളികളെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ അന്തസായ ഭാഷ ഉപയോഗിക്കണം. ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെ മനുസ്മൃതിയുടെ പ്രചാരകനായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എം.എം.മണിയുടേത് തെമ്മാടി നിഘണ്ടുവാണ്. മണി പറയുന്നതിനെല്ലാം പ്രതികരിക്കാന്‍ പോയാല്‍ നമ്മള്‍ കുഴയത്തെ ഉള്ളു. വളരെ നിരുത്തരവാദിത്തപരമായ പ്രസ്താവനയാണ്. ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കേരളത്തിലെ കാര്യങ്ങളൊന്നും അറിയില്ലെന്ന് പറയുന്നത് മര്യാദയില്ലാത്ത വര്‍ത്തമാനമാണ്. കാനം പ്രതികരിക്കാത്തതില്‍ കാനത്തോട് ചോദിക്കണം. മണിയുടെ ഭാഷപ്രയോഗങ്ങളെ സംബന്ധിച്ച്‌ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ഇത്തരം വൃത്തികെട്ട പദങ്ങളെ അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വരു. അത് അദ്ദേഹത്തിന്റെ സംസ്‌കാരം അത് തന്നെ ആയതുകൊണ്ടാണ്. ആനി രാജയെപ്പറ്റി മാത്രമല്ല, കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞതും മര്യാദകെട്ട ഭാഷയല്ലേ.

സ്ത്രീകളെക്കുറിച്ച്‌ ഇത്തരത്തിലുള്ള മോശം പരാമര്‍ശം മണിയുടെ ഭാഗത്തു നിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇടുക്കി എഞ്ചിനിയറിങ് കോളജിലെ വനിത പ്രിന്‍സിപ്പാളിനെക്കുറിച്ച്‌ പറഞ്ഞത് എത്രയും മോശപ്പെട്ട രീതിയിലാണ്. ഇതൊക്കെ നിയന്ത്രിക്കേണ്ടത് ആ പാര്‍ട്ടിയാണ്. മണി ഉപയോഗിക്കുന്ന പദങ്ങള്‍ നാട്ടുഭാഷയാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നതില്‍ ഒരു ന്യായവുമില്ല. ഗ്രാമവാസികളും വിദ്യാഭ്യാസമില്ലാത്തവരുമെല്ലാം തെറിയാേേണാ പറയുന്നത്. നാട്ടുഭാഷ എന്നു പറയുന്നതില്‍ ഒരു ന്യായവുമില്ല. മനുഷ്യന് ഉപയോഗിക്കാന്‍ കൊള്ളാത്ത ഭാഷയെ മണി പലപ്പോഴും പറയാറുള്ളു. അതിന് വേറെ വ്യാഖ്യാനങ്ങളുടെ ആവശ്യമില്ല. ഇത്തരം പ്രയോഗങ്ങളിലൂടെ മണി അശ്ലീലത്തിന്റെ ഒരു നിഘണ്ടു രചിക്കുകയായിരുന്നു. അശ്ലീല നിഘണ്ടുവെന്നല്ല, അതിനെ തെമ്മാടി നിഘണ്ടുവെന്ന് വേണം പറയാനെന്നും കെ.കെ.ശിവരാമന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...