കല്‍പറ്റ: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ച ഇദ്ദേഹം രാജി പിന്‍വലിക്കുകയായിരുന്നു. തന്‍റെ തെറ്റിധാരണകള്‍ മാറിയതിനെ തുടര്‍ന്നാണ് പടര്‍ട്ടിയില്‍ തിരിച്ച് വന്നതെന്ന് വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണ രംഗത്ത് താന്‍ സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കെ. മുരളീധരനും കെ. സുധാകരനും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിലപാട് മാറ്റി, പാര്‍ട്ടിയില്‍ അടിയുറച്ചു നില്‍ക്കാന്‍ വിശ്വനാഥന്‍ മാസ്റ്റര്‍ തീരുമാനിച്ചത്.