കോഴിക്കോട് മൊബൈൽ കടയിൽ വൻ മോഷണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മൊബൈൽ കടയിൽ വൻ മോഷണം. കോഴിക്കോട് മാവൂരിലെ മൊബൈൽ ഫോൺ കടയിലാണ് മോഷണം നടന്നത്. അൽ ഫല എന്ന കടയിൽ ഇന്നലെ രാത്രി പൂട്ട് പൊളിച്ചാണ് കള്ളൻ കയറിയതെന്ന് കരുതുന്നു. രാവിലെ കടയുടമ കട തുറക്കാനെത്തിയപ്പോൾ പൂട്ട് പൊളിച്ച നിലയിൽ കണ്ടതോടെയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കടയിൽ നടത്തിയ പരിശോധനയിലാണ് ഫോണുകളും പണവും മോഷണം പോയെന്ന് അറിഞ്ഞത്. കടയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടത്. എത്ര രൂപയുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. മോഷണം നടന്ന കടമാവൂർ പോലീസ് സ്റ്റേഷന് സമീപത്താണെന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട ഫോണുകൾക്ക് മാത്രം 1,31,500 രൂപ വിലമതിക്കുമെന്നാണ് കടയുടമ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...