25 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വരാപ്പുഴയില്‍ മാരക രാസലഹരിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചേരാനല്ലൂര്‍ സ്വദേശിയും നിലവില്‍ വയനാട് കമ്പളക്കാടു താമസക്കാരനുമായ സിബി ജോയ്(24) ആണ് പിടിയിലായത്. മൊത്തവ്യാപാര വിപണിയില്‍ രണ്ടു ലക്ഷത്തില്‍പരം രൂപ വിലമതിക്കുന്ന 25 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ആന്‍റി നര്‍കോട്ടിക് സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി വരാപ്പുഴ എക്സൈസ് ഇന്‍സ്‌പെക്ടര്‍ അനീഷ് മോഹനും സംഘവുമാണ് വരാപ്പുഴ പാലത്തിനു സമീപത്തു നിന്ന് സിബി പിടികൂടിയത്.

എറണാകുളം ജില്ലയിലെ മയക്കുമരുന്ന് വിപണന ശൃംഖലയിലെ മുഖ്യ കണ്ണിയാണ് സിബിയെന്ന് എക്സൈസ് വ്യക്തമാക്കി. കാസര്‍കോട്ടുനിന്നാണ് ഇയാള്‍ ലഹരി എത്തിച്ചിരുന്നത്. മുന്തിയ ഹോട്ടല്‍ മുറികളില്‍ താമസിച്ചാണ് ഇയാള്‍ വില്‍പനയ്ക്കു ചുക്കാന്‍ പിടിച്ചിരുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ആണ് പ്രതി എക്സൈസ് വലയിലായത്. ജില്ലയിലെ മയക്കുമരുന്ന് ലോബികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്നും അറിയാന്‍ സാധിച്ചതായി എക്സൈസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ പി.കെ. ഗോപി, എം.ടി. ഹാരിസ്, സിവില്‍ എക്സൈസ് ഓഫീസര്‍ അനൂപ്, അമല്‍ദേവ്, അനീഷ് കെ ജോസഫ്, വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ജിപ്സി, എക്സൈസ് ഡ്രൈവര്‍ ജിനിരാജ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...