ഓർമച്ചിത്രങ്ങളൊരുക്കി കെ.എം.മാണിക്ക് സ്മരണാഞ്ജലി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൂന്നാം ചരമവാര്‍ഷികത്തില്‍ കെ.എം.മാണിക്ക് തലസ്ഥാനത്തിന്റെ സ്മരണാഞ്ജലി. രാഷ്ട്രീയത്തിലെയും കുടുംബജീവിതത്തിലെയും അത്യപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കിയാണ് തലസ്ഥാനം കെ.എം മാണിയെ ഓര്‍മ്മിച്ചത്. ‘മരണമില്ലാത്ത ഓര്‍മകളുടെ മൂന്നു വര്‍ഷം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. കെ.എം.മാണി സ്റ്റഡി സെന്റര്‍ മ്യൂസിയം ഹാളില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനവും അനുസ്മരണവും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എംപി. ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി.

എന്നും കര്‍ഷകരുടെയും അവശ ജനവിഭാഗങ്ങളുടെയും തോഴനായിരുന്നു കെ.എം.മാണിയെന്ന് ജോസ് കെ.മാണി എംപി. അനുസ്മരിച്ചു. കരുതലിന്റെയും കാരുണ്യത്തിന്റെയും ആള്‍രൂപമായിരുന്നു അദ്ദേഹമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അനുസ്മരിച്ചു. കെ.എം.മാണി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ സി.ആര്‍.സുനു അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎ‍ല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, പ്രൊഫ. ലോപ്പസ് മാത്യു, ജോര്‍ജ് കുട്ടി അഗസ്തി, ബെന്നി കക്കാട്, സഹായദാസ്, ആനന്ദകുമാര്‍, ഷാജി കൂതാളി, വര്‍ക്കല സജീവ് എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...