കുടക്കച്ചിറ : ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഒന്നാം ഘട്ടം നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെ.എം മാണി മെമ്മോറിയന്‍ ഓപ്പണ്‍ സ്റ്റേഡിയം ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. കരൂര്‍ പഞ്ചായത്തില്‍ കുടക്കച്ചിറ സാംസ്കാരികനിലയത്തോട് ചേര്‍ന്നാണ് സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് നേതാവ് അന്തരിച്ച കെ.എം മാണിയുടെ ഓര്‍മ്മയ്ക്കായി മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഓപ്പണ്‍ സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ബാഡ്മിന്റണ്‍ കോര്‍ട്ട്, ഗ്രാമസഭ, പഞ്ചായത്ത് തല യോഗങ്ങള്‍ മറ്റ് സാംസ്കാരിക പരിപാടികള്‍ എന്നിവയ്ക്കായി സ്റ്റേഡിയം ഉപയോഗിക്കാന്‍ സാധിക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കലിന്റെ അധ്യക്ഷതയില്‍ കുടക്കച്ചിറയില്‍ ചേരുന്ന സമ്മേളനത്തില്‍ ജോസ് കെ മാണി എം.പി ഓപ്പണ്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.






























