പിണറായി വിജയനെ മുഖ്യമന്ത്രിയെന്നല്ല ഡോണ്‍ എന്നാണ് വിളിക്കേണ്ടത് : കെ.എം. ഷാജി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പിണറായി വിജയനെ മുഖ്യമന്ത്രിയെന്നല്ല ഡോണ്‍ എന്നാണ് വിളിക്കേണ്ടതെന്ന്​ കെ.എം. ഷാജി എം.എല്‍.എ. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്​ എവിയുണ്ടെന്ന് മുഖ്യമന്ത്രിക്ക് കൃത്യമായി അറിയാം. അവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അതിനാലാണ് ഇത്രയേറെ തിരച്ചില്‍ നടത്തിയിട്ടും കണ്ടുപിടിക്കാന്‍ സാധിക്കാത്തതെന്നും ഷാജി ആരോപിച്ചു. ആയുധം കടത്തി ശീലമുള്ള മുഖ്യമന്ത്രി ഭരിക്കുന്ന സസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് ഒട്ടും അതിശയോക്തിയുള്ള കാര്യമല്ല.

സ്വപ്​ന പദ്ധതികള്‍ എന്ന്​ മുഖ്യമന്ത്രി പറയുന്നത്​ ഇതാണെന്ന്​ ഇപ്പോഴാണ്​ മനസ്സിലായത്​. അദ്ദേഹത്തി​ന്റെ അറിവോടെയാണ് കുറ്റവാളിയായ സ്വപ്ന ഒളിവിൽ കഴിയുന്നത്. ശിവശങ്കർ, ജോൺ ബ്രിട്ടാസ്, സമ്പത്ത്, എന്നീ പ്രമുഖരുടേയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണിലെയും കോളുകൾ പരിശോധിച്ചാൽ സ്വപ്ന എവിടെയെന്ന് മനസിലാക്കാൻ കഴിയുമെന്നും കൂടുതൽ തെളിവുകൾ ലഭിക്കുമെന്നും ഷാജി പറഞ്ഞു.

പാർട്ടീ നേതൃത്വത്തിൽ വന്നത് മുതൽ മുഖ്യമന്ത്രി പിണറായി വിജയന് മാഫിയയുമായി ബന്ധമുണ്ട്. നോർത്ത്​ ഇന്ത്യയിലെ കള്ളക്കടത്ത്​ മാഫിയ തലവൻമാരെപ്പോലെയാണ്​ മുഖ്യമന്ത്രി. കൊലപാതകവും കള്ളക്കടത്തുമുള്ള മാഫിയ സംഘമാണ്​ കേരളത്തിലെ സി.പി.എം. മുഖ്യമന്ത്രി കള്ളക്കടത്ത് കേസിലേക്ക് ഇഴഞ്ഞ് വന്നതാണ്; ആരും വലിച്ച് ഇഴച്ചതല്ല. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. പിണറായി വിജയ​ന്റെ ഭരണത്തിൽ ഇതിനേക്കാൾ വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...