മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണo നടത്തുന്നതിന് വിലക്ക്

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : കോവിഡ് പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ കര്‍ക്കിടകവാവ് പോലുളള വിശേഷദിവസങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്നതിന് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. ഭക്തജനങ്ങള്‍ കൂട്ടമായെത്തുന്നത് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനോ സാമൂഹിക അകലം ഉറപ്പാക്കുന്നതിനോ സാധിക്കില്ല.

ഇത് രോഗവ്യാപനത്തിന് വഴിവെയ്ക്കാന്‍ സാധ്യതയുണ്ടെന്ന സ്ഥിതിവിശേഷം പരിഗണിച്ചാണ് നടപടിയെന്ന് കമ്മീഷണര്‍ അറിയിച്ചു. വയനാട്ടിലെ പ്രശസ്ത വിഷ്ണുക്ഷേത്രമായ തിരുനെല്ലിയില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണത്തിന് ആയിരങ്ങളാണ് ഓരോ വര്‍ഷവും എത്താറുള്ളത്. എന്നാല്‍, ഇത്തവണ സമ്പൂര്‍ണവിലക്കാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കുന്നതിന് മലബാറിലെ മറ്റു ക്ഷേത്രങ്ങളിലും അനുമതിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...