എ കെ ബാലന്‍റെ പരാമർശത്തിന് മറുപടിയുമായി കെ എം ഷാജി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ പേരിൽ സിപിഎം – ലീഗ് നേതാക്കൾ തമ്മിലുള്ള വാക്പോര് തുടരുന്നു. ജമാഅത്തെ ഇസ്ലാമിയെ തൃപ്തിപ്പെടുത്താനാണ് കെ എം ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഷുവര്‍ സീറ്റ് നൽകിയതെന്ന എ കെ ബാലന്‍റെ പരാമർശത്തിന് മറുപടിയുമായി കെ എം ഷാജി രംഗത്തെത്തി. എ കെ ബാലൻ വക്കു പൊട്ടിയ കോടാലി ആണെന്ന് കെ എം ഷാജി പരിഹസിച്ചു. രാഷ്ട്രീയം പറയാതെ ചർച്ചകളെ വഴി തിരിച്ചു വിടാനുള്ള ടൂൾ ആയിട്ടാണ് അദ്ദേഹത്തെ പിണറായി നിയോഗിച്ചിരിക്കുന്നത്.

സ്വന്തമായി അഭിപ്രായം പറയാൻ ഇല്ലാത്തയാളെയേ ഇങ്ങനെ നിയോഗിക്കൂ. വേങ്ങര അങ്ങാടിയിൽ വന്നു എസ് ഡി പി ഐ യെ കുറിച്ച് നാല് വർത്തമാനം പറയാൻ ബാലനെ വെല്ലുവിളിക്കുന്നു. താൻ പറഞ്ഞത് പോലെ എസ് ഡി പി ഐ വോട്ട് വേണ്ടന്നൊന്നും പറയണ്ട. ബാലന്റെ പുറത്തു നട്ടെല്ലുണ്ടെങ്കിൽ വേങ്ങരയിൽ വന്നു എസ് ഡി പി ഐയെ തള്ളി പറയണം. എന്നിട്ട് മതി ബാലന്റെ മതേതര ഗീർവാണ പ്രസംഗമെന്നും കെ എം ഷാജി പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ ഭർത്താവിനെതിരെ കേസുകൊടുത്തു

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ...

കള്ളാടി മണ്ണിടിച്ചിൽ : ദുരന്തം നടന്ന സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം...

സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം....

കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ വിമര്‍ശനം തുടര്‍ന്ന് കോടതി

0
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ...