സിപിഐഎം-ബിജെപി ഡീല്‍ ആരോപണം തെളിയിക്കാന്‍ കെ സി വേണുഗോപാലിനെ വെല്ലുവിളിച്ച് വി എസ് സുനില്‍ കുമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി ഡീല്‍ ആരോപണം തെളിയിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വെല്ലുവിളിച്ച് വി എസ് സുനില്‍ കുമാര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് വര്‍ധിച്ചത് ഏഴ് ശതമാനത്തിലേറെ വോട്ടാണെന്നും കോണ്‍ഗ്രസിന് കുറഞ്ഞതും ഏഴ് ശതമാനം വോട്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു. എന്തിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഡിസിസി പ്രസിഡന്റിനെ മാറ്റിയതെന്ന് വ്യക്തമാക്കണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പരാജയഭീതിയില്‍ കൊണ്ടുവരുന്ന നരേറ്റീവ് മാത്രമാണ് സിപിഐഎം-ബിജെപി ഡീല്‍ ആരോപണമെന്ന് സുനില്‍ കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപിയുമായി ഡീല്‍ തുടങ്ങിയത് കോലീബി എന്ന കുപ്രസിദ്ധ സഖ്യത്തിന്റെ കാലം മുതല്‍ കോണ്‍ഗ്രസാണ്. തൃശൂരില്‍ ഒരു ഡീലുമില്ല. കോണ്‍ഗ്രസിന്റെ നഷ്ടമായ വോട്ടുകളും ബിജെപിക്ക് ലഭിച്ച വോട്ടുകളും പരിശോധിച്ചാല്‍ അത് മനസിലാക്കാവുന്നതേയുള്ളൂ. മുന്‍തവണത്തേക്കാള്‍ താന്‍ ആ തിരഞ്ഞെടുപ്പില്‍ വോട്ട് ഉയര്‍ത്തുകയാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...