കെ.എം ഷാജിയുടെ കോഴിക്കോടുള്ള വീടിന് അവകാശം ഉന്നയിച്ച്‌ കൂടുതല്‍ പേര്‍ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുസ്ലിം ലീഗ് മുന്‍ എം.എല്‍.എ കെ.എം ഷാജിയുടെ കോഴിക്കോടുള്ള വീടിന് അവകാശം ഉന്നയിച്ച്‌ കൂടുതല്‍ പേര്‍ രംഗത്ത് എത്തി. ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള വീടിനാണ് ഇപ്പോള്‍ മറ്റു രണ്ടുപേര്‍ കൂടി അവകാശികളായി എത്തിയിരിക്കുന്നത്. വീടിന്റെ വിപുലീകരണം അടുത്ത പറമ്പിലേക്ക് കൂടി നീണ്ടിരുന്നു. ഈ നിര്‍മാണം ക്രമപ്പെടുത്താന്‍ കോര്‍പറേഷനില്‍ നല്‍കിയ അപേക്ഷയിലാണ് കൂടുതല്‍ അവകാശികളുള്ളത്.

ആശ ഷാജിക്ക് പുറമെ, ഹഫ്സ, അലി അക്ബര്‍ എന്നിവര്‍ ചേര്‍ന്നാണ് കോഴിക്കോട് കോര്‍പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഈ നീക്കം സംശയത്തോടെയാണ് കാണുന്നത്. കോര്‍പറേഷനില്‍ നിന്ന് വിജിലന്‍സ് പുതിയ അവകാശികളെ സംബന്ധിച്ച വിവരങ്ങള്‍ തേടി. കോര്‍പറേഷന്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സിന് കൈമാറി എന്നാണ് വിവരം.

ഈ വേളയില്‍ എങ്ങനെ പുതിയ അവകാശികള്‍ എത്തി എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. വീടിന് കൂടുതല്‍ അവകാശികള്‍ ഉണ്ടായാല്‍ വരുമാന സ്രോതസ് വലിയ വിവാദമാകില്ലെന്നാണ് വിലയിരുത്തല്‍. കേസ് അട്ടിമറിക്കാനുള്ള നീക്കമാണോ ഇതിന് പിന്നില്‍ എന്ന് വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...