Wednesday, April 24, 2024 10:30 pm

സമൂഹത്തിന്റെയും സമുദായത്തിന്റെയും ശബ്ദമാണ് ചന്ദ്രിക ; ആശങ്കപ്പെടുന്നുവെങ്കിൽ അവിടെയാണ് ലീഗിന്റെ ഇടമെന്ന് കെഎം ഷാജി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം അവസനാപ്പിക്കുന്നതിൽ പ്രതികരണവുമായി ലീഗ് നേതാവ് കെഎം ഷാജി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വാക്കുകൾ ഉദ്ദരിച്ചാണ് കെഎം ഷാജിയുടെ പ്രതികരണം. ചന്ദ്രികക്ക് ഒരു പ്രയാസം എന്ന് കേട്ടപ്പോൾ നമുക്ക് ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും പല തരത്തിൽ പ്രതികരിക്കാൻ വരുന്നുണ്ട്. ഇതൊരു സമൂഹത്തിന്റേയും സമുദായത്തിന്റേയും ശബ്ദമായിരുന്നു. അവർക്ക് വേണമെങ്കിലും വേണ്ടെങ്കിലും അവർക്ക് വേണ്ടി സംസാരിക്കാനാണ് മഹാരധന്മാരായ നേതാക്കൾ ഇതുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രികയ്ക്കായി സംസാരിക്കുന്നവർ വരിക്കാരാവണമെന്നും ലീഗിന്റെ മെമ്പർഷിപ്പ് എടുക്കണമെന്നും പറയരുത്. അവർ ആശങ്ക പ്രകടിപ്പിക്കുന്നുവെങ്കിൽ അവിടെയാണ് ലീഗിന്റെ ഇടമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ശത്രുവാണെന്ന് പുറം കാഴ്ച ആടുമ്പോഴും അവരിലും ലീഗൊരു ഇടം ഉണ്ടാക്കിയിട്ടുണ്ടെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. അതുകൊണ്ട് അവരും പറയട്ടെ. അതിനവർക്ക് അവകാശമുണ്ട്. നേതാക്കൾ പണിഞ്ഞതും പഠിപ്പിച്ചതും അത് തന്നെയാണെന്നും കെഎം ഷാജി പറഞ്ഞു.

കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ചന്ദ്രികയുമായി ബന്ധപ്പെട്ട പല വാർത്തകളും പുറത്ത്‌ ചർച്ചയാണല്ലൊ
അതിലെനിക്കിഷ്ടം സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ വാക്കു എടുക്കാനാണു
നല്ല വായനയും തെളിഞ്ഞ ധാരണയുമുള്ള വ്യക്തിയാണു തങ്ങൾ എന്നു യൂത്ത്‌ ലീഗിലും ഇപ്പോൾ ലീഗിലും അദ്ധേഹത്തിനു കീഴിൽ പ്രവർത്തിക്കുമ്പോൾ എനിക്ക്‌ തികച്ചും ബോധ്യമുണ്ട്‌. ചന്ദ്രികക്ക്‌ ഒരു പ്രയാസം എന്ന് കേട്ടപ്പോൾ നമുകിഷ്ടമുള്ളവെരും ഇഷ്ടമില്ലാത്തവരും ഒക്കെ പലതരത്തിൽ പ്രതികരിക്കാൻ വരുന്നുണ്ട്  വരട്ടെ വരികയും വേണം
കാരണം ഇതൊരു സമൂഹത്തിന്റെയും സമുദായത്തിന്റെയും ശബ്ദമാണു. അശരണരായി കിടക്കുമ്പോൾ ഇതവെരുടെ ശബ്ദമായിരുന്നു
അവർക്കു വേണമെങ്കിലും വേണ്ടെങ്കിലും അവർക്കു വേണ്ടി സംസാരിക്കാനാണു മഹാരധന്മാരായ നേതാക്കൾ ഇതുണ്ടാക്കിയത്‌ .
ചന്ദ്രികക്കായി സംസാരിക്കുന്നവർ , ആഗ്രഹിക്കുന്നവെർ ലീഗിന്റെ മെമ്പർഷിപ്പ്‌ എടുക്കണമെന്നും ചന്ദ്രിക വരിക്കാരാവണം എന്നൊന്നും പറയരുത്‌
അവർ ആകുലപ്പെടുന്നുവെങ്കിൽ
ആശങ്ക പ്രകടിപ്പിക്കുന്നുവെങ്കിൽ അവിടെയാണു ലീഗിന്റെ ഇടം !!
ശത്രുവാണെന്നു പുറം കാഴ്ച ആടുമ്പോഴും അവരിലും ലീഗൊരു ഇടം ഉണ്ടാക്കിയിട്ടുണ്ടെന്നു തിരിച്ചറിയുകയാണു വേണ്ടത്‌
അതുകൊണ്ട്‌ അവരും പറയട്ടെ
ചോദിക്കട്ടെ
അതിനവർക്കു അവകാശമുണ്ട്‌
നമ്മുടെ നേതാക്കൾ പണിഞ്ഞതും
പഠിപ്പിച്ചതും അതു തന്നെയാണു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇലക്ടറല്‍ ബോണ്ട് : സുപ്രീം കോടതിയെ സമീപിച്ച് എന്‍ജിഒകള്‍

0
നൃൂഡൽഹി : എന്‍ജിഒകളായ സെന്റര്‍ ഫോര്‍ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷനും (സിപിഐഎല്‍)...

ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമെന്ന് തെളിയിച്ച് പര്യടനം അബാൻ ജംഗ്ഷനിൽ കൊട്ടിക്കലാശത്തോടെ സമാപിച്ചു

0
പത്തനംതിട്ട: ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമെന്ന്...

പിതാവിന്റെ ഓപ്പൺ വോട്ട് രേഖപ്പെടുത്തുന്നതിനിടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി മകൻ ; കേസ്, ഫോൺ...

0
കോഴിക്കോട്: 'വീട്ടിൽ നിന്നും വോട്ട്' സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പൺ വോട്ട്...

കോന്നിയിൽ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിൽ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനത്തിൽ നിന്ന് വീണ്...