കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത് തുടരുന്നു. അരക്കോടിയോളം രൂപയുടെ ഉറവിടം കാണിക്കാന്‍ സമയം വേണമെന്ന കെ എം ഷാജിയുടെ ആവശ്യം വിജിലന്‍സ് തള്ളി. കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന മുസ്ലീം ലീഗ് നിലപാട് ഷാജിക്ക് സഹായകമാകുമെന്നാണ് വിവരം.
രാവിലെ പത്ത് മണിക്ക് തന്നെ വിജിലന്‍സ് എസ്പി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം ഷാജിയെ ചോദ്യം ചെയ്യാനാരംഭിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിക്കുന്ന നോട്ടീസ് ഷാജി ഇന്നലെ വൈകിട്ട് കൈപ്പറ്റിയിരുന്നു. താന്‍ വിജിലന്‍സ് ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്നും രേഖകള്‍ ഹാജരാക്കുമെന്നും ഇന്നലെ ഷാജി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞിരുന്നു.