പ്രവാസികളെ മടക്കിക്കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ലെന്ന് കെഎംസിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ലെന്ന് പ്രവാസി സംഘടനകള്‍. ആഴ്ചയില്‍ 90 വിമാനങ്ങള്‍ വരെ സര്‍വ്വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടും സംസ്ഥാന സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കുന്നില്ലെന്ന് കെഎംസിസി ആരോപിച്ചു. മടങ്ങിയെത്തുന്നവര്‍ക്കായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.

നാട്ടിലേക്ക് മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ച് ശതമാനത്തെ പോലും എത്തിക്കാന്‍ ഇതു വരെ സാധിച്ചിട്ടില്ല. മതിയായ ക്വാറന്‍റൈന്‍ സൗകര്യം സംസ്ഥാനത്ത് ലഭ്യമല്ലെന്നും കെഎംസിസി കുറ്റപ്പെടുത്തുന്നു. പ്രവാസികളെ കൊണ്ടു വരാനായി കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസ് നടത്താമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്രയും ആളുകളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് നിലപാട് സ്വീകരിച്ചതായാണ് ആരോപണം.

രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോള്‍ മടങ്ങിയെത്തുന്നവര്‍ക്ക് പോലും മതിയായ സൗകര്യമില്ല. വിമാനത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും എത്തുന്ന പ്രവാസികളെ കെഎസ്ആര്‍ടിസി ബസുകളില്‍ അവരുടെ നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഭക്ഷണം പോലും നല്‍കുന്നില്ലെന്നും ആക്ഷേപം. മടങ്ങിയെത്തുന്ന പ്രവാസികളെ പ്രതിസന്ധി കഴിയുന്നത് വരെ പുന:രധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...