മാര്‍ച്ച്‌ മാസം റെക്കോര്‍ഡ് പേയ്മെന്റുകളാണ് ട്രഷറി നടത്തിയതെന്ന് കെ എന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെ എകദേശം എല്ലാ പേയ്മെന്റുകളും നല്‍കിയാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. മാര്‍ച്ച്‌ മാസം റെക്കോര്‍ഡ് പേയ്മെന്റുകളാണ് ട്രഷറി നടത്തിയതെന്നും ഏകദേശം എല്ലാ തദ്ദേശ സ്ഥാപനങ്ങളും നൂറു ശതമാനത്തിലേറെ ചെലവാക്കിയ വര്‍ഷമാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കെ എന്‍ ബാലഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെ എകദേശം എല്ലാ പേയ്മെന്റുകളും നല്‍കിയാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത്. മാര്‍ച്ച്‌ മാസം റെക്കോര്‍ഡ് പേയ്മെന്റുകളാണ് ട്രഷറി നടത്തിയത്. 22,000 കോടി രൂപയുടെ ബില്ലുകളും ചെക്കുകളുമാണ് ട്രഷറിയില്‍ നിന്നും മാറി നല്‍കിയത്. അവസാന അഞ്ചു ദിവസങ്ങളില്‍ മാത്രം ഏകദേശം 8000 കോടി രൂപയാണ് ട്രഷറിയില്‍ നിന്ന് വിതരണം ചെയ്തത്.

വെല്ലുവിളികള്‍ക്കിടയിലും സംസ്ഥാന പ്ലാന്‍ ചിലവുകള്‍ നൂറു ശതമാനത്തിനടുത്ത് എത്തി. സംസ്ഥാന പ്ലാന്‍ അടങ്കല്‍ 20,330 കോടി രൂപയായിരുന്നു. വൈകുന്നേരം ഏഴു മണി വരെ 19721.79 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി നല്‍കി കഴിഞ്ഞു. അതായത് 97 ശതമാനം ചെലവഴിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ മാത്രം പ്ലാന്‍ ചെലവുകള്‍ 85.81 ശതമാനം കടന്നു

ഏകദേശം എല്ലാ തദ്ദേശ സ്ഥാപനങ്ങളും നൂറു ശതമാനത്തിലേറെ ചെലവാക്കിയ വര്‍ഷമാണ് കടന്നു പോകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ എസ്റ്റിമേറ്റ് 7280 കോടി രൂപയായിരുന്നു. ഇന്ന് വൈകുന്നേരം ഏഴു മണി വരെ 7822.27 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി നല്‍കി കഴിഞ്ഞു. അതായത് 107.5 ശതമാനം ചെലവ് !നിലവില്‍ ടോക്കണ്‍ നല്‍കിയിരിക്കുന്ന ഇ-സബ്മിറ്റ് ചെയ്ത ബില്ലുകളുടെ തുക വിതരണം പൂര്‍ത്തിയാകുമ്പോള്‍ ചെലവ് ഇനിയും വര്‍ദ്ധിക്കും.

സാങ്കേതിക കാരണങ്ങളാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഗ്യാപ് ഫണ്ടിന്റെയും ക്യാരി ഓവര്‍ ചെയ്ത ചെലവുകളുടെ ആദ്യ ഗഡുവിന്റെയും ബില്ലുകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമൂണ്ടായി. തദ്ദേശ സ്ഥാപനങ്ങളുടെ ഈ ബില്ലുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം തന്നെ പാസാക്കി നല്‍കുന്നതായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...