വ്യാജപ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഗോപാലകൃഷ്ണനെന്നും അധിക്ഷേപിച്ചവരെ നിയമപരമായി നേരിടുമെന്നും കെ എന്‍ ഉണ്ണികൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വ്യാജപ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഗോപാലകൃഷ്ണനെന്നും അധിക്ഷേപിച്ചവരെ നിയമപരമായി നേരിടുമെന്നും വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശക്തികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോരാടുമെന്നും രാഷ്ട്രീയമായി ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അങ്ങനെയും നേരിടാനാണ് താനും പ്രസ്ഥാനവും തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത ആരോപണം വ്യാജ പ്രചാരണത്തിന് കഴിയും വിധം തയാറാക്കിയത് എം ബി ഗോപാലകൃഷ്ണന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അദ്ദേഹം പങ്കുവെച്ച എഫ് ബി പോസ്റ്റാണ് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പിന്നീട് ചില പത്രങ്ങളും ഇത് ഏറ്റെടുക്കുകയുണ്ടായി. ഗോപാലകൃഷ്ണന്‍ എഫ്ബി പോസ്റ്റില്‍ വ്യക്തിപരമായി ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ക്ക് മനസിലാകും വിധമാണ് അത് തയാറാക്കിയത്. പിന്നീട് എന്റെ ഫോട്ടോയടക്കം വെച്ച് സോഷ്യല്‍ മീഡിയയില്‍ പലരും ഇത് ഏറ്റെടുത്തു.

അതില്‍ ഏറ്റവും മ്ലേച്ഛമായ പ്രചാരണം നടത്തിയത് ഷാജഹാന്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ചാനലിലൂടെയാണ്. രണ്ട് കുടുംബങ്ങളെ തകര്‍ക്കാനും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും ഇടനല്‍കുന്ന അടിസ്ഥാനമല്ലാത്ത വിവരം സിപിഐഎമ്മിനകത്ത് നിന്ന് ആരെങ്കിലും കൊടുത്തു എന്ന് പറഞ്ഞ് പ്രസിദ്ധീകരിക്കാന്‍ പാടില്ലല്ലോ. കോണ്‍ഗ്രസ് പാര്‍ട്ടിയോടും സമൂഹത്തോടും എന്തെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കില്‍ സിപിഐഎമ്മിന്റെ ഏത് നേതാവാണ് ഈ വിവരം നല്‍കിയതെന്ന് പറയട്ടേ. ഡിജിപിക്കും മുഖ്യമന്ത്രിക്കും മുനമ്പം ഡിവൈഎസ്പിക്കും ഒക്കെ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിളിപ്പിക്കും. തെളിവുകളെല്ലാം അവിടെ നിരത്തട്ടെ – കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച...

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ...

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി

0
ഡൽഹി: ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി. ഇക്കാര്യം സുപ്രീം കോടതിയിൽ...