മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഏക്‌നാഥ് ഷിന്‍െഡെ വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി നേതാവ് ഉദയ് സാമന്ത്. ഇതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ഷിന്‍ഡെ ഏറ്റെടുക്കുമോയെന്ന കാര്യത്തിലെ അനിശ്ചിതത്വത്തിന് വിരാമമായി. വൈകീട്ട് അഞ്ചരയ്ക്ക് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ദേവന്ദ്ര ഫഡ്‌നാവിസ് ചുമതലയേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉപമുഖ്യമന്ത്രിമാരായി ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപി അധ്യക്ഷന്‍ അജിത് പവാറും സത്യപ്രതിജ്ഞ ചെയ്യും. ഷിന്‍ഡെയുമായി തങ്ങള്‍ ചര്‍ച്ച നടത്തിയതായും ഉപമുഖ്യമന്ത്രിയാകുമെന്ന് അറിയിച്ച് കത്ത് നല്‍കിയതായും ഇത് ഗവര്‍ണര്‍ക്ക് കൈമാറാനാണ് താന്‍ ഇവിടെ എത്തിയതെന്നും രാജ്ഭവന് പുറത്ത് ഉദയ് സാമന്ത് മാധ്യമങ്ങളോട് പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സഖ്യകക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ടീമിനൊപ്പം ചേരാന്‍ ഫഡ്‌നാവിസ് വ്യക്തിപരമായി ഷിന്‍ഡെയോട് അഭ്യര്‍ഥിച്ചിരുന്നു. ആ അഭ്യര്‍ഥന ഷിന്‍ഡെ മാനിച്ചതായും സാമന്ത് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനം ആഗ്രഹിച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഷിന്‍ഡെയ്ക്ക് കഴിഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും അദ്ദേഹം സര്‍ക്കാരില്‍ ചേരേണ്ടത് അനിവാര്യമായിരുന്നെന്നും സാമന്ത് പറഞ്ഞു. മറ്റ് ആരെയെങ്കിലും ഉപമുഖ്യമന്ത്രിയാക്കണമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താന്‍ പ്രവര്‍ത്തിക്കണമെന്നതുമായിരുന്നു ഫഡ്‌നാവിസിന്റെ തീരുമാനം. എന്നാല്‍ എംഎല്‍എമാരുടെയും പാര്‍ട്ടിയുടെയും തീരുമാനമനുസരിച്ചാണ് ഷിന്‍ഡെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതെന്നും സാമന്ത് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1