Wednesday, May 8, 2024 8:21 am

പത്തനംതിട്ട നഗരത്തെ അറിയാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹ്യപര്‍വ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട. പത്തനംതിട്ട എന്ന പേര് ‘പത്തനം’ എന്നും ‘തിട്ട’ എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്.  ഗവിയും പെരുന്തേനരുവി വെള്ളച്ചാട്ടവും പത്തനംതിട്ടയെ കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ പ്രധാന സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം….

കോന്നി :
ജില്ലയിലെ മലയോര ഗ്രാമമായ കോന്നി കാടിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരിടമാണ്. ഒന്‍പതേക്കറിലായി വ്യാപിച്ചു കിടക്കുന്ന ആനക്കൂടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കാട്ടില്‍ നിന്നും പിടിച്ചു കൊണ്ടുവരുന്ന ആനകളെ പരിശീലിപ്പിക്കുന്നതിനായാണ് ആനക്കൂട് സ്ഥാപിച്ചത്. ആനമ്യൂസിയവും ഓഡിയോ വിഷ്വല്‍ റൂമും ആനക്കൂടിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

അച്ചന്‍കോവിലാര്‍ :
പമ്പയുടെ പോഷക നദിയായ അച്ചന്‍കോവിലാര്‍ പത്തനംതിട്ടയുടെ വരദാനമാണെന്നു പറയാം.
പത്തനംതിട്ടക്കാരുടെ ആഘോഷങ്ങള്‍ മിക്കതും ഈ ആറിനെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം നടക്കപ്പെടുന്ന വെണ്മണിയിലെ ചാമക്കാവ് അച്ചന്‍കോവിലാറിന്റെ തീരത്താണ്. വെള്ളപ്പൊക്കത്തില്‍ ഇവിടുത്തെ സ്വയംഭൂ വിഗ്രഹം മൂടാറുണ്ട് . ഇത് ദേവിക്ക് പ്രകൃതി ഒരുക്കുന്ന ആറാട്ടാണെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം.കേരളത്തിലെ ഏറ്റവും വലിയ ശിവരാത്രി കെട്ടുകാഴ്ച നടക്കുന്ന പടനിലം ക്ഷേത്രം അച്ഛന്‍കോവിലാറിന്റെ തീരത്തുള്ള നൂറനാട്ടിലാണുള്ളത്.

കവിയൂര്‍ മഹാദേവ ക്ഷേത്രം :
തൃക്കവിയൂര്‍ മഹാദേവ ക്ഷേത്രം എന്നറിയപ്പെടുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കവിയൂര്‍ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. പാര്‍വതിയെ ഇടതുവശത്തിരുത്തി സര്‍വമംഗളമൂര്‍ത്തിയായിരിക്കുന്ന മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. രാവണനെ വധിച്ച ശേഷം സീതാലക്ഷ്മണന്‍മാരോടും സൈന്യങ്ങളോടുമൊപ്പം അയോധ്യയിലേക്കു മടങ്ങും വഴി ശ്രീരാമന്‍ പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവലിംഗം എന്നാണ് ഐതിഹ്യം.

മലയാലപ്പുഴ ദേവീക്ഷേത്രം :
ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് പത്തനംതിട്ടയിലെ മലയാലപ്പുഴ ദേവീക്ഷേത്രം. ദാരികനെ വധിച്ച ശേഷം ഉഗ്രമൂര്‍ത്തീ ഭാവത്തിലുള്ള ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ.

സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് :
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് ചന്ദനപ്പള്ളി വലിയപള്ളി എന്നറിയപ്പെടുന്ന
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. ഗ്രാമത്തിലെ വിഷം ചീറ്റുന്ന സര്‍പ്പങ്ങലില്‍ നിന്നും രക്ഷപ്പെടാനായി വിശ്വാസികള്‍ സെന്റ് ജോര്‍ജിന്റെ നാമത്തില്‍ പണികഴിപ്പിച്ചപള്ളിയെന്നാണ് ഐതിഹ്യം. ചന്ദനപ്പള്ളി എന്ന ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

മൂലൂര്‍ സ്മാരകം :
കേരളത്തിലെ സാമൂഹ്യപരിഷ്‌കര്‍ത്താവും കവിയുമായിരുന്ന മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ സ്മാരകം സാഹിത്യപ്രേമികളുടെ ഒരിടമാണ്. സരസകവി എന്നറിയപ്പെട്ടിരുന്ന മൂലൂരിന്റെ ഇലവുംതട്ടയിലുള്ള വീടാണ് സാംസ്‌കാരിക വകുപ്പ് മൂലൂര്‍ സ്മാരകം എന്ന പേരിലുള്ള സംരക്ഷിത സ്മാരകമാക്കി മാറ്റിയിരിക്കുന്നത്.

ചരല്‍ക്കുന്ന് :
പത്തനംതിട്ട ജില്ലയില്‍ റാന്നിക്ക് സമീപമുള്ള മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ചരല്‍ക്കുന്ന്.
ഇവിടെനിന്നും സമീപ പ്രദേശങ്ങളുടെയും താഴ് വരകളുടെയും കാഴ്ചയാണ് ഏറെ ആകര്‍ഷണം. തിരുവല്ലയില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എയർ ഇന്ത്യ സമരം : തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി

0
തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതിന് തിരുവനന്തപുരം,...

സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ കടകള്‍ തുറന്നു ; പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്

0
കോഴിക്കോട്: അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്. തിരുവമ്പാടി...

യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സംഭവം ; മൂ​ന്നു പേ​ര്‍ പിടിയിൽ

0
തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​ര​ത്ത്...

റഫയിലെ അതിർത്തികൾ അടച്ച് ഇസ്രായേൽ ; ഭക്ഷ്യസഹായ വിതരണം തടസ്സപ്പെട്ടു

0
റഫ: വെടിനിർത്തലിന്​ ഹമാസ്​ സന്നദ്ധത അറിയിച്ചിട്ടും റഫയിൽ കടന്നുകയറി ഇസ്രായേൽ സൈന്യം....