അറിയാം ആയുർവേദത്തിന്‍റെ ആവശ്യകത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഭാരതീയമായ ആരോഗ്യസംരക്ഷണ രീതിയാണ് ആയുര്‍വ്വേദം. നമ്മുടെ ദേശീയ വൈദ്യശാസ്ത്രമാണ് ഇത്. രോഗചികിത്സയ്ക്ക് മാത്രമായല്ല സമ്പൂര്‍ണ്ണമായ ജീവിത രീതികള്‍ക്ക് കൂടിയും ആയുര്‍വ്വേദം ഉപയോഗപ്പെടുത്താം. ആയുസ്സിന്‍റെ പരിപാലനത്തെ കുറിച്ച് അറിവും അത് ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം.

ശാസ്ത്രത്തിൽ പറയുന്ന ദിനചര്യകളും (ഒരു വ്യക്തി ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ) ഋതുചര്യകളും (ഒരു കൊല്ലം 6 ഋതുക്കളായി തിരിച്ച് ഓരോ ഋതുവിലും നമ്മള്‍ ശീലിക്കേണ്ട കാര്യങ്ങൾ) അടക്കം മനുഷ്യൻ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട അനവധി കാര്യങ്ങൾ വ്യക്തമായി പ്രതിപാദിക്കുന്ന ഏക ശാസ്ത്രമാണ് ആയുർവേദം. കായ ചികിത്സ, ബാല ചികിത്സ, ഗൃഹ ചികിത്സ , ഊർദ്വാങ്ക ചികിത്സ, ശല്യ ചികിത്സ, ദംഷ്ട്ര ചികിത്സ, ജരാ ചികിത്സ, വൃഷ ചികിത്സ എന്നിങ്ങനെ പലതരം ചികിത്സകള്‍ ഉണ്ട്.

ജീവിത ദൈർഘ്യം കൂടുകയും രോഗങ്ങൾ വർധിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ സാന്ത്വന പരിചരണത്തിന്‍റെ ആവശ്യകതയും ഏറി വരികയാണ്. സാന്ത്വന പരിചരണം അഥവാ പാലിയേറ്റീവ് കെയറിന്‍റെ പ്രധാന മേഖലകളായ അവലംബ പരിചരണം , ഔഷധ പരിചരണം , ആസന്നമരണ പരിചരണം, പുനരധിവാസം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു ചികിത്സാ ശാസ്ത്രമാണ് ആയുർവേദം എന്നു തിരിച്ചറിഞ്ഞ് വേണ്ട നടപടികൾ സർക്കാരും സ്വകാര്യ മേഖലയിലെ ചികിത്സകരും സ്വീകരിച്ചാൽ സമൂഹത്തിനു നന്മയായി മാറും.

പകർച്ചവ്യാധികൾക്കും കാൻസർ പോലെ ഉള്ള മാരക രോഗങ്ങൾക്കും ആധുനിക ശാസ്ത്രത്തിന്റെ കൂടെ ആയുർവേദ ചികിത്സയും നല്‍കുകവഴി പാർശ്വഫലങ്ങൾ കുറയ്ക്കാനും ഫലപ്രാപ്തി കൂട്ടാനും സാധിക്കും എന്നതിനു തെളിവുണ്ട്. എങ്കിലും പരസ്പര വിരോധം  മാറ്റിവച്ച് കൂടുതൽ സഹവർത്തിത്വ ഭാവം സ്വീകരിച്ചാൽ കാൻസർ പോലെ ജീവിതം കാർന്നു തിന്നുന്ന മാറാരോഗങ്ങൾക്ക് ചികിത്സാസമന്വയം പരിഹാരമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....