അറിയപ്പെടുന്നത് സീതയെന്ന പേരിൽ, പുലർച്ചെ സ്റ്റാൻഡിലെത്തും ; കയ്യോടെ പൊക്കി എക്സൈസ്, കഞ്ചാവും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിൽ കഞ്ചാവ് കേസുകളിൽ പ്രതിയായ സീത എന്നറിയപ്പെടുന്ന എം.എസ്. ടൈറ്റസ് (42) പിടിയിലായി. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ബസ്റ്റാൻ്റ് പരിസരങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. മട്ടന്നൂർ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന 200 ഗ്രാമോളം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ടൈറ്റസിനെതിരെ ഇരിട്ടി, പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസുകളിൽ എൻഡിപിഎസ് നിയമപ്രകാരം കേസുകൾ നിലവിലുണ്ട്. മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേര, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ഉത്തമൻ, കെ. ആനന്ദകൃഷ്ണൻ, പ്രിവന്‍റീവ് ഓഫീസർ കെ. കെ. സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. രാഗിൽ, വി.എസ് . അജേഷ് എന്നിവരും ഉണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെയ്യാറ്റിൻകരയിൽ പിങ്ക് പോലീസിന്റെ വാഹനത്തിന് മുകളിൽ കയറിയിരുന്ന് മദ്യപന്റെ അഭ്യാസ പ്രകടനം

0
തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് മധ്യവയസ്‌കൻ ഇരുപ്പുറപ്പിച്ചത് പിങ്ക് പോലീസിന്റെ വാഹനത്തിന് മുകളിൽ....

മഴ മുന്നറിയിപ്പിൽ മാറ്റം ; മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. മഴ മുന്നറിയിപ്പിൽ മാറ്റം വന്നതായി...

കടലിലേക്ക് ജലം ഒഴുകിപ്പോകുന്നില്ല ; കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു

0
ആലപ്പുഴ: കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു. കടലിലേക്ക് ജലം ഒഴുകിപ്പോകാത്തതാണ്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ആറ് പ്രതികൾക്ക് കൂടി ജാമ്യം

0
കൊച്ചി: പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...