ഓണം ലക്ഷ്യമിട്ട് വ്യാജ ചാരായ നിർമാണം തകൃതി ; കട്ടിപ്പാറയിൽ പിടികൂടിയത് 550 ലിറ്റർ വാഷും 50 ലിറ്റർ ചാരായവും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഓണക്കച്ചവടം ലക്ഷ്യമിട്ട് ഉള്‍പ്രദേശങ്ങളിലും കൂടുതല്‍ ആള്‍താമസമില്ലാത്ത സ്ഥലങ്ങളിലും വ്യാജവാറ്റ് നിര്‍മാണം വ്യാപകമാകുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍. അടുത്ത ദിവസങ്ങളിലായി കോഴിക്കോട് ജില്ലയില്‍ മലയോര മേഖലകളില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ എക്‌സൈസ് സംഘം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്‌സൈസ് സംഘം കട്ടിപ്പാറ പഞ്ചായത്തിലെ കേളന്‍മൂല മലയില്‍ നടത്തിയ പരിശോധനയില്‍ 550 ലിറ്റര്‍ വാഷും 50 ലിറ്റര്‍ ചാരായവും വാറ്റുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. ഉദ്യോഗസ്ഥര്‍ എത്തുന്ന വിവരം നേരത്തേ മനസ്സിലാക്കിയ വാറ്റ് സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന വാഷ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ ഗിരീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ഷംസുദ്ധീന്‍, പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്ള, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് ഐ ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരടുചട്ടഭേദഗതിയുമായി ട്രായ് ; ഇന്റർനെറ്റ് സ്‌പീഡ് കുറഞ്ഞാലും ഇനി നഷ്ടപരിഹാരം

0
ന്യൂഡൽഹി : 24 മണിക്കൂറിലധികം തുടർച്ചയായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് മുടങ്ങുകയോ സ്‌പീഡ്...

കണ്ണൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു

0
കണ്ണൂർ: കണ്ണൂർ മമ്പറം കേളാലൂർ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു....

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാരക്രിയ ആരംഭിച്ച് ദേവസ്വം

0
കാസർകോട്: ശബരിമല ക്ഷേത്രത്തിന്‍റെ ദോഷങ്ങൾ മാറാൻ പരിഹാര പൂജകൾ ആരംഭിച്ച്...