കൊച്ചിയിലേത് ആസിഡ് മഴയല്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി; കൊച്ചിയിലേത് ആസിഡ് മഴയല്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇവിടെ ആസിഡ് മഴയ്ക്ക് സാധ്യതയില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ആസിഡ് മഴ സംബന്ധിച്ച ആശങ്കകള്‍ വേണ്ടെന്നും നിരവധി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ പി.ബി ശ്രീലക്ഷ്മി വ്യക്തമാക്കി. അന്തരീക്ഷത്തില്‍ സള്‍ഫര്‍ ഡയോക്സൈഡിന്റെ അളവ് വര്‍ധിക്കുമ്പോഴാണ് മഴയ്ക്കൊപ്പം ആസിഡിന്റെ സാന്നിധ്യം ഉണ്ടാകുന്നത്.

അതേസമയം കടമ്പ്രയാറിലെ വെള്ളവും പരിശോധിക്കുന്നുണ്ട്. സാമ്പിളുകളുടെ സെക്ടര്‍ പരിശോധനയാണ് നടത്തുന്നത്. 15 ദിവസത്തിനകം ഫലം ലഭിക്കുമെന്നും അത് ജനങ്ങളെ അറിയിക്കുമെന്നും എഞ്ചിനീയര്‍ പറഞ്ഞു. ബ്രഹ്മപുരം തീപിടുത്തതിന് ശേഷം കൊച്ചിയില്‍ പെയ്ത ആദ്യ മഴയില്‍ അമ്ല സാന്നിധ്യമെന്ന് ശാസ്ത്ര വിദഗ്ധരാണ് ആദ്യം അറിയിച്ചത്. ആദ്യം പെയ്ത മഴത്തുള്ളികളില്‍ ആസിഡിന്റെ നേരിയ സാന്നിധ്യമുണ്ടെന്ന് ശാസ്ത്ര വിദഗ്ദന്‍ രാജഗോപാല്‍ കമ്മത്ത് വ്യക്തമാക്കിരുന്നു. മഴ പെയ്തപ്പോഴുണ്ടായ വെളുത്ത പത രാസസാന്നിധ്യത്തിന്റെ തെളിവാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെങ്കില്‍ ലിറ്റ്മസ് ടെസ്റ്റ് ഉള്‍പ്പടേയുള്ള പരീക്ഷണങ്ങള്‍ നടത്തണമെന്ന് വ്യക്തമാക്കിയ അദ്ദേഹം ലിറ്റ്മസ് ടെസ്റ്റ് നടത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...