പോപ്പുലര്‍ ഫ്രണ്ട് നിരോധന കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി; പോപ്പുലര്‍ ഫ്രണ്ട് നിരോധന കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 30000 പേജുള്ള കുറ്റപത്രമാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. പ്രതിപ്പട്ടികയില്‍ 59 പേരുണ്ട്. പോപ്പലുര്‍ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്റഫ് മൗലവിയാണ് കേസില്‍ ഒന്നാം പ്രതി. 800 സാക്ഷികള്‍, 1494 തെളിവ് രേഖകള്‍, 638 മാരകായുധങ്ങള്‍ ഉള്‍പ്പടെയുള്ള മെറ്റീരിയല്‍ ഒബ്ജക്റ്റുകള്‍ അടക്കമുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

ഭീകരസംഘടനയായ ഐഎസിന്റെടയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാനായിരുന്നു പിഎഫ്ഐ നീക്കം. ഇതരമതസ്ഥരെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തി, ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു, ജനാധിപത്യത്തെ ഇല്ലാതാക്കി 2047ല്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ ശ്രമിച്ചു എന്ന് തുടങ്ങിയ അതീവ ഗൗരവതരമായ ആരോപണങ്ങളാണ് കേസില്‍ പ്രതികള്‍ക്കെതിരെ എന്‍ഐഎ ആരോപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...