29.3 C
Pathanāmthitta
Wednesday, October 4, 2023 4:24 pm
-NCS-VASTRAM-LOGO-new

കൊച്ചി വിമാനത്താവളത്തില്‍നിന്ന് വിയറ്റ്‌നാമിലേക്ക് സര്‍വീസ് തുടങ്ങി

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റിയിലേക്ക് വിയറ്റ്‌ജെറ്റിന്റെ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു. കേരളത്തില്‍നിന്ന് വിയറ്റ്‌നാമിലേക്കുള്ള ആദ്യ വിമാന സര്‍വീസ് കൂടിയാണിത്. വിയറ്റ്‌ജെറ്റ് കമേഴ്സ്യല്‍ വിഭാഗം വൈസ് പ്രസിഡന്റ് ജയ് എല്‍. ലിംഗേശ്വരയാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചിയെ തെക്കുകിഴക്കേഷ്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന 45 വിമാന സര്‍വിസുകളിലൊന്നായി വിയറ്റ്‌ജെറ്റിന്റെ പുതിയ സര്‍വീസ് മാറും. തുടര്‍ന്നും കൂടുതല്‍ വിയറ്റ്‌നാം നഗരങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് ഇപ്പോള്‍ വിയറ്റ്‌ജെറ്റ് സര്‍വീസുകള്‍ നടത്തുന്നത്. വി.ജെ 1811 വിമാനം ഹോ ചി മിന്‍ സിറ്റിയില്‍നിന്ന് 19.20ന് പുറപ്പെട്ട് 22.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. വി.ജെ 1812 മടക്കവിമാനം 23.50ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 06.40ന് ഹോ ചി മിന്‍ സിറ്റിയില്‍ എത്തും.

life
ncs-up
ROYAL-
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-

ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow