വിമാനത്തിലെ അതിക്രമം : മജിസ്‌ട്രേറ്റിന് മുൻപിലും അക്രമാസക്തനായി ജംഷീർ

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി : ആകാശത്തിലൂടെ പറക്കുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്ത യാത്രക്കാരൻ മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴും അക്രമാസക്തനായി. മൊഴിയെടുക്കലും നടപടിക്രമങ്ങളും പൂർത്തിയാക്കി വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് യാത്രക്കാരനെ അങ്കമാലി മജിസ്‌ട്രേറ്റിന്റെ മുൻപാകെ ഹാജരാക്കിയത്. ഇയാൾക്കായി ഹാജരാകുന്ന വക്കീൽ വക്കാലത്ത് ഒപ്പിടീക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പ്രകോപിതനായത്. വക്കീലിന്റെ കൈവശമുണ്ടായിരുന്ന രേഖകൾ അടങ്ങിയ ഫയൽ വലിച്ചെറിഞ്ഞു. പോലീസ് ഇടപെട്ട് ഇയാളെ ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടെ കസേരയും തകർന്നു.

എന്നാൽ ഈ സംഭവത്തിൽ പ്രത്യേകമായി കേസെടുത്തിട്ടില്ല. കോടതി നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച 12.15 ഓടെയാണ് യാത്രക്കാരനെ അങ്കമാലിയിൽ നിന്ന് തിരികെ കൊണ്ടുപോയത്. ആലുവ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ബാത്തിക് എയർ വിമാനത്തിൽ ക്വലാലംപുരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന പാലക്കാട് കൂറ്റനാട് തെക്കേ വാവണ്ണൂർ അത്താണിക്കൽ വീട്ടിൽ ജംഷീർ (34) ആണ് വിമാനത്തിൽ അക്രമാസക്തനായത്. അക്രമാസക്തനാകുകയും, എമർജൻസി വാതിലിന്റെ ജനൽപാനൽ ഇടിച്ച് തകർക്കുകയും, സഹയാത്രികരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന് വിമാനജീവനക്കാരും സഹയാത്രികരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തി നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : മരണം 797 ആയി, ഒറ്റ സ്ഥലത്തുനിന്ന് ലഭിച്ചത് 250...

0
കാഠ്മണ്ഡു : നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം...

ശൂരനാട് ഭിന്നശേഷിക്കാരന്റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ചുണ്ടായ അപകടം : കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

0
കൊല്ലം: കൊല്ലം ശൂരനാട് ഭിന്നശേഷിക്കാരന്‍റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ചുണ്ടായ അപകടത്തിന്‍റെ കൂടുതൽ...

19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയില്‍

0
കോഴിക്കോട്: 19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയില്‍. പശ്ചിമ ബംഗാള്‍ നോര്‍ത്ത്...

തെർമൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ ; യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും...

0
കോഴിക്കോട്: വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും....