കൊച്ചി : കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തും. ഇതിനായി ബംഗളൂരു കോടതിയില്‍ ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് അപേക്ഷ നല്‍കും. അന്വേഷണ ഉദ്യോഗസ്ഥന്‍ അടുത്തമാസം ഒന്നാംതിയതി ബംഗളൂരുവിലേക്ക് തിരിക്കും. ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി.
നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് രവി പൂജാരി. 2018 ഡിസംബര്‍ 15നാണ് നടി ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി രവി പൂജാരി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.