Tuesday, April 8, 2025 10:54 pm

കൊച്ചി ബ്ലാക്ക് മെയിൽ കേസ് : തന്നെ കരുവാക്കിയതെന്ന് ഹാരിസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പോലീസിൻറെ പ്രഥമിക അന്വേഷണം പൂർത്തിയായി. സംഭവത്തിൽ സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നെങ്കിലും ഇത് പ്രതികൾ ഉണ്ടാക്കിയ കഥയാണെന്നാണ് പോലീസിൻറെ ഇതുവരെയുള്ള കണ്ടെത്തൽ. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടുക മാത്രമായിരുന്നു സംഘത്തിൻറെ ലക്ഷ്യം. തട്ടിപ്പ് ആസൂത്രണം ചെയ്തത് മേക്കപ്പ് ആർട്ടിസ്റ്റായ ഹാരിസും ഇയാളുടെ ബന്ധുവും മുഖ്യപ്രതിയുമായ റഫീക്കുമാണ്. എന്നാൽ മുഖ്യസൂത്രധാരൻ താനല്ലെന്നും തന്നെ കരുവാക്കിയതാണെന്നും ഹാരിസ് പ്രതികരിച്ചു.

പ്രതികള്‍ക്ക് ഷംന കാസിമിൻറെ ഫോൺ നമ്പർ കൈമാറിയത് സിനിമ മേഖലയിലുള്ള ഒരാളാണ്. തട്ടിപ്പിനെ കുറിച്ച് അറിയാതെയാണ് നമ്പർ കൈമാറിയതെന്നാണ് ഇയാളുടെ മൊഴി. ഈ സാഹചര്യത്തിൽ ഇയാളെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേസിൽ ഇതുവരെ എട്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഒരാളടക്കം മൂന്നു പേർ കൂടി പിടിയിലാകാനുണ്ട്. തട്ടിപ്പിന് ഇരയായ യുവതികളിൽ നിന്നും പ്രതികൾ കൈക്കലാക്കിയ മാല, വള അടക്കം ഒൻപത് പവൻ സ്വർണാഭരണങ്ങൾ തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഷംന കാസിമിനു പുറമെ മുപ്പതോളം യുവതികളെ ഇവർ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടന്നാണ് പോലീസിൻറെ കണ്ടെത്തൽ. നടൻ ധർമ്മജൻ ബോൾഗാട്ടി അടക്കമുള്ളവരുടെ മൊഴി എടുത്തെങ്കിലും ഇവരെ ഇപ്പോൾ പ്രതി ചേർക്കാനുളള സാഹചര്യം ഇല്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്. എന്നാൽ ഇവർക്കെതിരെയുള്ള അന്വേഷണം തുടരും. ഇതിനിടെ തട്ടിപ്പ് സംഘത്തിന് സ്വർണക്കടത്ത് ഉണ്ടായിരുന്നെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കസ്റ്റംസും അന്വേഷണം തുടങ്ങി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെപിസിസിയിൽ പുനഃസംഘടനയെന്ന വാർത്ത തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

0
ന്യൂഡൽഹി: കെപിസിസിയിൽ പുനഃസംഘടനയെന്ന വാർത്ത തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ....

മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി കെ രാജൻ

0
കൊച്ചി: മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി കെ രാജൻ. മുനമ്പം...

ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു

0
പത്തനംതിട്ട : ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു. തിടനാട്...

കേന്ദ്രസർക്കാർ നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെയുള്ള ശക്തമായ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾക്കുമേൽ ഗവർണർമാരെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെയുള്ള...