സ്ത്രീ സുരക്ഷ ശക്തിപ്പെടുത്താൻ കൊച്ചി സിറ്റി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ​ടി​ക​ളു​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ്. ക​മീ​ഷ​ണ​ർ എ. ​അ​ക്ബ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ർ​വി​സ് ബ​സു​ക​ളി​ലും ബ​സ് സ്റ്റോ​പ്പു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും ഇ​നി മു​ത​ൽ കൊ​ച്ചി സി​റ്റി വ​നി​ത സെ​ൽ ഇ​ൻ​സ്പെ​ക്ട​റു​ടെ​യും വ​നി​ത സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​നി​ത പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ യൂ​നി​ഫോ​മി​ലും മ​ഫ്തി​യി​ലും നി​യോ​ഗി​ക്കും. പാ​ർ​ക്ക്, ബീ​ച്ച്, ബ​സ്റ്റോ​പ്പു​ക​ൾ, ബ​സ് സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പി​ങ്ക് പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ത്യേ​കം ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കും.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന ഇ​ട​ങ്ങ​ളി​ൽ പി​ങ്ക് പൊ​ലീ​സ് പ​ട്രോ​ളി​ങും ഉ​ണ്ടാ​കും. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്തും അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്തും പ​രി​സ​ര​ത്ത് പോ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കും. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളി​ൽ ഇ​വി​ടെ ‘ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത​ല്ല’ എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന്...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...