കൊച്ചി കോർപറേഷനിൽ പുതിയ ഡെപ്യൂട്ടി മേയറെ ഉടൻ തീരുമാനിക്കും ; ദീപക്​ ജോയ്​സ്ഥാനം രാജിവെക്കും

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കൊച്ചി കോർപറേഷനിൽ പുതിയ ഡെപ്യൂട്ടി മേയറെ ദിവസങ്ങൾക്കുള്ളിൽ തീരുമാനിച്ചേക്കും. നിലവിലെ ഡെപ്യൂട്ടി മേയർ ദീപക്​ ജോയ്​ അടുത്ത ദിവസം തന്നെ സ്ഥാനം രാജിവെക്കും. തൃപ്പൂണിത്തുറയിൽ നിന്ന്​ നിയമസഭയിലേക്ക്​​ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ്​ രാജി. ദീപക്​ പ്രതിനിധീകരിക്കുന്ന അയ്യപ്പൻകാവ്​ ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പും നടക്കും. സമുദായ സമവാക്യങ്ങളും ഗ്രൂപ്പ്​ താൽപര്യങ്ങളും അടക്കം പരിഗണിച്ചാണ്​ കൊച്ചിയിൽ പുതിയ ഡെപ്യൂട്ടി മേയറെ കോൺഗ്രസ്​ തീരുമാനിക്കുക. ദീപക്​ ജോയിക്കൊപ്പം നേരത്തേ പരിഗണിച്ചിരുന്ന വി.ആർ സുധീറിനാണ്​ കൂടുതൽ സാധ്യത. എളമക്കര സൗത്തിൽ നിന്നുള്ള കൗൺസിലറാണ്​ സുധീർ. ദീപകും സുധീറും ഒരേ ഗ്രൂപ്പുകാരുമാണ്​.

2025 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ 76 ഡിവിഷനിൽ 46 ഉം നേടി അധികാരത്തിലെത്തിയ യുഡിഎഫിന്​ മേയർ, ​ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്​ വലിയ പ്രശ്​നങ്ങൾ സൃഷ്​ടിച്ചിരുന്നു. രണ്ടര വർഷത്തിന്​ ശേഷം ഡെപ്യൂട്ടി മേയർ പദവി എറണാകുളം സൗത്തിൽ നിന്നുള്ള കെ.വി.പി കൃഷ്​ണകുമാറിന്​ കൈമാറാനും ധാരണയുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...