ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി കൊച്ചി മേയര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി; ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി കൊച്ചി മേയര്‍ എം അനില്‍കുമാര്‍. ഇത്രയും വലിയ തുക ഇപ്പോള്‍ അടക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപയാണ് ഹരിത ട്രൈബ്യൂണല്‍ പിഴയിട്ടത്. തങ്ങളുടെ ഭാഗം ട്രൈബ്യൂണല്‍ കേട്ടില്ല എന്നും നഷ്ടപരിഹാരം കണക്കാക്കാതെയാണ് പിഴ ഈടാക്കിയത് എന്നും കൊച്ചി മേയര്‍ പ്രതികരിച്ചു. സാധാരണ വിശദമായ വാദം കേട്ടാണ് ഉത്തരവുണ്ടാകുക എന്നും നഷ്ടപരിഹാരം കണക്കാക്കിയാണ് സാധാരണ പിഴ ചുമത്തുക എന്നും അദ്ദേഹം പറഞ്ഞു . എന്നാല്‍ ഇവിടെ അങ്ങനെ അല്ല സംഭവിച്ചത്, ഉത്തരവ് വന്നത് അര്‍ദ്ധരാത്രിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ഇട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെയും മന്ത്രിയും മേയറും ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരുടെയും പക്കല്‍ നിന്നും പിഴ ഈടാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കോര്‍പ്പറേഷന് 100 കോടി പിഴ ഇട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആരോപിച്ചു. സംഭവത്തിന് ഉത്തരവാദികളായ സര്‍ക്കാര്‍ -കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മാലിന്യ നിര്‍മ്മാര്‍ജനത്തിലെ വീഴ്ച്ച സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...