Wednesday, April 24, 2024 8:44 pm

പൂർണ്ണമായി ഇന്റർലോക്ക് കട്ടകൾ പാകാത്തത് അപകടകെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രിപടി ആർ വി എച്ച് എസ് സ്‌കൂൾ റോഡിൽ പൂർണ്ണമായി ഇന്റർലോക്ക് കട്ടകൾ പാകാത്തത് അപകടകെണിയാകുന്നു. റോഡിൽ കുറച്ച് ഭാഗം മാത്രമാണ് ഇനി ലോക്ക് കട്ടകൾ പാകാനുള്ളത്. എന്നാൽ കോന്നി താലൂക്ക് ആശുപത്രി ഭാഗത്ത് നിന്നും തിരികെയും വരുന്ന വാഹനങ്ങൾ വേഗതയിൽ വരുമ്പോൾ റോഡിൽ കുഴിയായി കിടക്കുന്ന ലോക്ക് കട്ടകൾ പാകുവാനുള്ള ഭാഗത്ത് അപകടം നടക്കുന്നത് പതിവായി മാറുകയാണ്. കഴിഞ്ഞ ദിവസമാണ് സ്‌കൂട്ടർ യാത്രക്കാരൻ ഈ ഭാഗത്ത് അപകടത്തിൽ പെട്ട് കാലിന് പരിക്കേറ്റത്. നിരവധി ഇരുചക്ര വാഹനങ്ങൾ ഈ ഭാഗത്ത് തെന്നി വീഴുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു.

ഇരുചക്ര വാഹനങ്ങൾ ഈ റോഡ് വഴി പോകുവാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചെറിയ കാറുകളുടെ അടിഭാഗം റോഡിൽ ഉരയുന്നതും പതിവാണ്. വീതി കുറവായ ഈ റോഡിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകുന്നതിനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ വളരെ ഇഴഞ്ഞാണ് നിർമ്മാണ പ്രവർത്തനങ്ങൾ നീങ്ങിയത്.

റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള തുകയുടെ അപര്യാപ്‍തതയും റോഡ് നവീകരണത്തെ വൈകിപ്പിച്ചിരുന്നു. റോഡിന്റെ ഒരുഭാഗത്ത് ഉയർന്നു നിൽക്കുന്ന ഓടയുടെ മുകളിൽ കൂടി ആണ് ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്നത്.മാത്രമല്ല പകുതിയോളം ലോക്ക് കട്ടകൾ പാകിയ റോഡിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ കട്ടകൾ പാകാത്ത ഭാഗത്ത് അപകടത്തിൽ പെടുന്നതിനും സാധ്യത ഏറെയാണ്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്നും ചന്ദനപ്പള്ളി റോഡിലേക്ക് കയറുവാൻ ഉള്ള എളുപ്പ മാർഗം കൂടി ആണ് ഈ റോഡ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥി അഖിലേഷ് യാദവ് ; നാളെ പത്രിക സമര്‍പ്പിക്കും

0
ലക്‌നൗ: എസ്പി ശക്തികേന്ദ്രമായ കനൗജില്‍ പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ...

നാളെ (25) നിശബ്ദ പ്രചാരണം ; ബൂത്തുകള്‍ രാത്രിയോടെ സജ്ജമാകും

0
പത്തനംതിട്ട : ഇന്ന് (24) വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ...

ജില്ലയിൽ ഇതുവരെ വോട്ട് ചെയ്യപ്പെട്ട പോസ്റ്റല്‍ ബാലറ്റുകള്‍ 13,779

0
പത്തനംതിട്ട : മണ്ഡലത്തില്‍ ഇതുവരെ വോട്ട് ചെയ്യപ്പെട്ടത് 13,779 പോസ്റ്റല്‍ ബാലറ്റുകള്‍....

ജില്ലയിൽ സുരക്ഷാ സന്നാഹങ്ങള്‍ സജീകരിച്ച് പോലീസ് സേന

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവും ഭയരഹിതവുമായ രീതിയില്‍ നടത്തുന്നതിനുള്ള...