നിയമസഭ കോപ്രായങ്ങളുടെ വേദിയാക്കരുത് ; വി.ഡി സതീശനെതിരെ ഇ.പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വി.ഡി സതീശന്‍ നിയമസഭയില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്ന് ഇ പി ജയരാജന്‍ ആരോപിക്കുന്നു. സ്പീക്കറുടെ ഓഫീസ് ഇതുവരെ ഉപരോധിച്ച ചരിത്രമില്ല. നിയമസഭ കോപ്രായങ്ങളുടെ വേദിയാക്കരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രാധാന്യമില്ലത്ത വിഷയങ്ങള്‍ അടിയന്തിര പ്രമേയമായി കൊണ്ടുവരുന്നു. വഴിവിട്ട വാക്കുകളാണ് പ്രതിപക്ഷ നേതാവ് സഭയില്‍ ഉപയോഗിക്കുന്നത്. നിയമസഭയുടെ അന്തസ് കാക്കാന്‍ പ്രതിപക്ഷ നേതാവ് തയാറാവണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

അതേസമയം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരയും ഇ.പി നേരത്തെ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സ്വബോധമുള്ള ഒരാള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനെ ഇത്തരത്തില്‍ വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും സുധാകരന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.

 

 
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...