Thursday, April 18, 2024 2:59 pm

വ്യാജനമ്പര്‍ പ്ലേറ്റുമായി ബുള്ളറ്റ് പിടികൂടിയ വീട്ടില്‍ നിന്ന് വീണ്ടും വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്ക് പിടികൂടി

For full experience, Download our mobile application:
Get it on Google Play

അടൂര്‍: വ്യാജനമ്പര്‍ പ്ലേറ്റുമായി മോട്ടോര്‍ വാഹന വകുപ്പ് ബുള്ളറ്റ് പിടികൂടിയ അതേ വീട്ടില്‍ നിന്ന് വീണ്ടും വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്ക് പിടികൂടി. കടമ്പനാട് മണ്ണടി റൂട്ടില്‍ ഉള്ളിലേക്ക് കടന്ന് താമസിക്കുന്ന അഖിലിന്റെ വീട്ടില്‍ നിന്നാണ് ബജാജ് സിടി 100 ബൈക്ക് പിടികൂടിയത്.  നേരത്തേ വ്യാജ നമ്പര്‍ പ്ലേറ്റുള്ള പച്ചബുള്ളറ്റ് ബൈക്ക് എം.എം വി എം.ഐമാരായ ആര്‍. മനോജ്, പി.കെ. അജയന്‍ ഡ്രൈവര്‍ അജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികുടിയിരുന്നു. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനത്തിന്റെ നമ്പര്‍ നോക്കി പിഴ അടയ്ക്കാനുള്ള ഓണ്‍ലൈന്‍ ചെല്ലാന്‍ അയച്ചപ്പോഴാണ് ഇത് വ്യാജ നമ്പര്‍ ആണെന്ന് വ്യക്തമായത്.

Lok Sabha Elections 2024 - Kerala

ചെല്ലാന്‍ കിട്ടിയ യഥാര്‍ഥ ഉടമ ബുക്കും മറ്റു രേഖകളും ചുവന്ന നിറത്തിലുള്ള തന്റെ ബുള്ളറ്റ് ബൈക്കുമായി അടൂര്‍ ആര്‍ടിഓഫീസില്‍ ഹാജരായപ്പോഴാണ് പച്ച ബുള്ളറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ഏറെ പണിപ്പെട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാജ നമ്പരുള്ള പച്ച ബുള്ളറ്റ് കണ്ടെത്തിയത്. ഇതിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമായിരുന്നെങ്കിലും ചേസിസ് നമ്പര്‍ കൃത്യമായിരുന്നു. മോഷണം നടന്നതായി സംശയിക്കുന്നതിനാല്‍ അടൂര്‍ പോലീസിന് കൈമാറി. മാര്‍ച്ച്‌ ആറിനാണ് ഇത് കസ്റ്റഡിയില്‍ എടുത്തത്.

ശനിയാഴ്ച രാവിലെ വീണ്ടും ഈ വാഹനം പിടികൂടിയ വീടിന് മുന്നിലൂടെ പോയപ്പോള്‍ ഒരു ബജാജ് സിടി 100 ബൈക്ക് പോര്‍ച്ചില്‍ ഇരിക്കുന്നത് കണ്ടു. കെ.എല്‍.03 എം 1223 എന്നതായിരുന്നു ഇതിന്റെ നമ്പര്‍. സംശയം തോന്നി ഊദ്യോഗിക വാഹനതതിലിരുന്ന് തന്നെ എം.എം വിഐ മനോജ് ആര്‍ടി സൈറ്റില്‍ പരിശോധിച്ചപ്പോള്‍ ഈ നമ്പരിലുള്ള വാഹനത്തിന്റെ രേഖകള്‍ കാലാവധി കഴിഞ്ഞതാണെന്ന് മനസിലാക്കി. പക്ഷേ വാഹനം നിലവില്‍ ഓടിക്കൊണ്ടിരിക്കുന്നതാണ്. പന്തികേട് മണത്ത് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് ചെന്ന് പരിശോധിച്ചപ്പോള്‍ വണ്ടിയുടെ എന്‍ജിന്‍ നമ്പരും ചേസിസ് നമ്പരും പരിശോധിച്ചപ്പോള്‍ വാഹനം വ്യാജമാണ്.

വണ്ടിയിലുള്ള എന്‍ജിന്‍ നമ്ബരും ചേസിസ് നമ്പരും വെച്ച്‌ പരിശോധിച്ചപ്പോള്‍ യഥാര്‍ഥ നമ്പര്‍ കെ.എല്‍.03 എല്‍ 6663 ആണെന്ന് വെബ്സൈറ്റില്‍ നിന്ന് മനസിലാക്കി. വാഹനം കസ്റ്റഡിയില്‍ എടുത്ത് അടൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. 10 ദിവസത്തെ ഇടവേളയിലാണ് ഒരാളുടെ കൈയില്‍ നിന്ന് രണ്ട് വ്യാജവാഹനങ്ങള്‍ പിടികൂടുന്നത്. ജോയിന്റ ആര്‍ടിഓയുടെ റിപ്പോര്‍ട്ട് സഹിതമാണ് പച്ച ബുള്ളറ്റ് പോലീസിന് കൊടുത്തത്. ഇപ്പോള്‍ പിടികൂടിയ ബൈക്കും ഇതേ പോലെ നല്‍കും. എന്നാല്‍ പച്ചബുള്ളറ്റിന്മേല്‍ ഇതു വരെ അന്വേഷണം തുടങ്ങിയിട്ടില്ല.

വാഹനം പിടികൂടിയത് ഏനാത്ത് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണെന്നതാണെന്നതാണ് കാരണമായി പറയുന്നത്. ഒരാളില്‍ നിന്ന് രണ്ട് വ്യാജവാഹനം പിടികൂടിയ സ്ഥിതിക്ക് ഇതിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെയുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇത്രയും ഗൗരവത്തോടെ കാണേണ്ട കേസായിട്ടും പോലീസ് നിസംഗത പുലര്‍ത്തുന്നുവെന്നാണ് പരാതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ-റെയിൽ പദ്ധതി അട്ടിമറിക്കാൻ 150 കോടി വാങ്ങിയെന്ന് ആരോപണം ; സതീശനെതിരെ കേസെടുക്കണമെന്ന ഹർജി...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ അഴിമതിയാരോപണത്തിൽ കേസെടുക്കണമെന്ന ഹർജി തിരുവനന്തപുരം...

പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന് പരോൾ

0
ന്യൂഡൽഹി: പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന് പരോൾ. വാഹനാപകടത്തിൽ...

കോന്നി മയൂർ ഏലായിൽ പച്ചമണ്ണിട്ട് നിലം നികത്തി

0
കോന്നി : കോന്നി മയൂർ ഏലായിൽ വ്യാപകമായ തോതിൽ പച്ചമണ്ണിട്ട് നിലം...