കൊച്ചി : പള്ളിമുക്കില്‍ വന്‍തീപിടുത്തം. ഇലക്ട്രോണിക്‌സ് കടയിലാണ് ഇന്ന് ഒരുമണിയോടുകൂടി തീപിടുത്തമുണ്ടായത്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കു സമീപം പ്രവര്‍ത്തിച്ചു വരുന്ന ഇലക്ട്രോണിക്‌സ് കടകളിലൊന്നിന്റെ പുറകിലുള്ള കെട്ടിടത്തിലെ മുകള്‍ നിലയിലുള്ള മുറിക്കുള്ളിലാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത് . ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റ് സംഭവസ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. ഇപ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ല. ഗോഡൗണില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് ഫയര്‍ഫോയഴ്‌സ് അധികൃതര്‍ പറയുന്നത്.
കൊച്ചി പള്ളി മുക്കില്‍ ഇലക്ട്രോണിക്‌സ് കടയില്‍ വന്‍തീപിടുത്തം
RECENT NEWS
Advertisment