ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ ; ഹോട്ടൽ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കതൃക്കടവ് അൽ – റീം ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ്. ഭക്ഷ്യവിഷബാധയെ തുടർന്നു വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 15 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3 പേരിൽ രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.ഷാഹിർഷാ അറിയിച്ചു. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ അൽ – റീം ഹോട്ടലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പൂണിത്തുറ താമസിക്കുന്ന ടോണി പീറ്റർ നൽകിയ പരാതിയിലാണു നോർ‌ത്ത് പോലീസ് കേസെടുത്തത്.

പോലീസ് സംഘം ഹോട്ടലിൽ പരിശോധന നടത്തി. ഹോട്ടലിൽ നിന്നു നേരത്തേ ഭക്ഷണം കഴിച്ചവരിൽ 8 പേർ കൂടി ഇന്നലെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ 2 കുട്ടികളെ അഡ്മിറ്റ് ചെയ്തു. വൈറ്റിലയിലെ മറ്റൊരു ആശുപത്രിയിലും 2 പേർ ചികിത്സയിലുണ്ട്. പരാതിയെ തുടർന്നു ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ഹോട്ടലിൽ നിന്നു ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും ഫലം ലഭ്യമായ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അസി. കമ്മിഷണർ ജോസ് ലോറൻസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...

ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

0
ന്യൂ‍ഡൽഹി : മധ്യേഷ്യയിൽ അമേരിക്ക - ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്ന...

കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു

0
കോന്നി : കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും , രാത്രികാല ഉപഭോഗം നിയന്ത്രിക്കണം : സണ്ണി ജോസഫ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി...