കൊച്ചി ജല മെട്രോയിൽ യാത്രക്കാർ വർധിക്കുന്നു ; വൈറ്റില – കാക്കനാട് അടക്കം റൂട്ടുകളിൽ സർവീസ് കൂട്ടുമെന്ന് എം.ഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യാത്രക്കാർ വർധിക്കുന്ന പശ്ചാത്തലത്തിൽ കൊച്ചി ജല മെട്രോ സർവീസുകൾ കൂട്ടുമെന്ന് എം.ഡി ലോക്നാഥ് ബെഹ്റ. ഇൻഫോ പാർക്കിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വൈറ്റില-കാക്കനാട് പാതയിൽ കൂടുതൽ സർവീസുകൾ നടത്തും. ഫോർട്ട് കൊച്ചി അടക്കമുള്ള സ്ഥലങ്ങളിൽ ടെർമിനൽ സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും എം.ഡി മാധ്യമങ്ങളെ അറിയിച്ചു.

കൊച്ചി ജല മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ 10,000 പിന്നിട്ടിരിക്കുകയാണ്. ഞായറാഴ്ച ജല മെട്രോയിൽ 11556 പേർ യാത്ര ചെയ്തു. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് വാട്ടർ മെട്രോയുടെ നിരക്ക്. ഹൈകോടതി– വൈപ്പിൻ റൂട്ടിൽ എപ്പോഴും തിരക്കുണ്ട്‌. രാവിലെയും വൈകിട്ടും മൂന്നുവീതം ട്രിപ്പുള്ള വൈറ്റില റൂട്ടിൽ വൈകിട്ട്‌ വൻതിരക്കാണ്‌ അനുഭവപ്പെടുന്നത്. രാവിലെ എട്ടിനു ശേഷം ഒന്നര മണിക്കൂർ ഇടവേളയിലാണ്‌ വൈറ്റിലയിൽ നിന്നുള്ള സർവീസ്‌.

കാക്കനാട്ടു നിന്ന്‌ രാവിലെ 8.40നാണ്‌ ആദ്യ സർവീസ്‌. വൈകിട്ട്‌ 3.30ന്‌ വൈറ്റിലയിൽ നിന്നും 4.10ന്‌ കാക്കനാട്ടു നിന്നും സർവീസ്‌ തുടങ്ങും. തുടർന്ന്‌ ഒന്നര മണിക്കൂർ ഇടവേളയുണ്ടാകും. ഹൈകോടതി– വൈപ്പിൻ റൂട്ടിൽ രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെ 15 മിനിറ്റ്‌ ഇടവേളയിലാണ്‌ സർവീസ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...