ഉത്സവ സീസൺ പ്രമാണിച്ച് സർവീസുകൾ കൂട്ടാനൊരുങ്ങി കൊച്ചി മെട്രോയും വാട്ടർ മെട്രോയും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഉത്സവ സീസൺ പ്രമാണിച്ച് സർവീസുകൾ കൂട്ടാനൊരുങ്ങി കൊച്ചി മെട്രോയും വാട്ടർ മെട്രോയും. കഴിഞ്ഞ ഉത്സവ സീസണിൽ ലഭിച്ച ഉയർന്ന യാത്രക്കാരുടെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബർ അവസാനത്തോടെ പുതിയ സർവീസുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അവധിക്കാല യാത്രക്കാരെയും പുതിയ സർവീസുകൾ ലക്ഷ്യംവെയ്ക്കുന്നുണ്ട്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മെട്രോ സർവീസ് അർധരാത്രി വരെ നീട്ടും. ആലുവ, എസ്എൻ ജംങ്ഷൻ എന്നീ രണ്ട് ടെർമിനലുകളിലേക്കും ഇടപ്പള്ളിയിൽ നിന്ന് രാത്രി ഒരു മണി വരെ മെട്രോ സർവീസ് ഉണ്ടായിരിക്കും.

പുതുവത്സര ആഘോഷത്തിന് ശേഷം ആളുകൾ സുരക്ഷിതരായി വീട്ടിലെത്തുന്നു എന്ന് ഉറപ്പുവരുത്താനാണ് സർവീസ് അർധരാത്രി വരെ നീട്ടുന്നതെന്ന് അധികൃതർ അറിയിച്ചു. ഉത്സവ സീസണിൽ റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരെ ഗതാഗതക്കുരുക്ക് ബാധിക്കാതിരിക്കാനുമാണ് സർവീസിൽ മാറ്റം വരുത്താൻ തീരുമാനിച്ചത് എന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു. പുതുക്കിയ സമയക്രമവും മറ്റ് മാറ്റങ്ങളുടെ വിശദാംശവും കെഎംആർഎലിന്റെ വെബ്‌സൈറ്റിൽ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...