Tuesday, May 21, 2024 8:23 pm

നിരക്ക് കുറച്ചുള്ള പരീക്ഷണം വിജയം ; ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി മെട്രോയിൽ വൻതിരക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ടിക്കറ്റ് നിരക്ക് കുറച്ചുള്ള കൊച്ചി മെട്രോയുടെ പരീക്ഷണം വിജയം. യാത്രക്കാർക്ക് നിരക്കിന്റെ 50 % തിരിച്ചുനൽകിയതോടെ ഗാന്ധി ജയന്തി  ദിനത്തിൽ മെട്രോയിൽ കയറാനുണ്ടായത് വൻ തിരക്ക്. പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ പ്രദ‌ർശനം കാണാനും നിരവധി ആളുകളെത്തി.

സാധാരണ അവധി ദിവസങ്ങളിൽ ശരാശരി 24000 ആളുകളാണ് കൊച്ചി മെട്രോയിൽ കയറാറുള്ളതെങ്കിൽ നിരക്കിൽ ഇളവ് നൽകിയപ്പോഴത് ഉയർന്ന് 30000- ആയി. കുറഞ്ഞ നിരക്കിൽ കയറാനാളുണ്ടാകുമെന്നത് തെളിയിച്ച് അധികമായി കയറിയത് 6000 പേർ. കേരളപ്പിറവി ദിനത്തിലും സമാന ഇളവ് നൽകാൻ മെട്രോ തീരുമാനിച്ചിട്ടുണ്ട്.

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാഴ്വസ്തുക്കളുപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ പ്രദർശനവും ആളുകളെയാകർഷിക്കാൻ മെട്രോയിലൊരുക്കിയിരുന്നു. ഇ മാലിന്യങ്ങൾ മനോഹരമായ ചിത്രങ്ങളും പിന്നെ മെസിയും റൊണാൾഡോയുമായൊക്കെ രൂപാന്തരം പ്രാപിച്ചപ്പോൾ അതെല്ലാം കാണാനും പലതും വാങ്ങിക്കൊണ്ടു പോകാനും ആളുകൾ തയ്യാറായി. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് മെട്രോയിൽ സഞ്ചരിക്കാൻ സൗജന്യ ടിക്കറ്റും ഒപ്പമുള്ള ഒരാൾക്ക് 50 ശതമാനം ഇളവും നൽകുന്ന പദ്ധതിയും മെട്രോ തുടങ്ങിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നഴ്‌സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി...

പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം : വിശദ അന്വേഷണത്തിന് നിർദേശം

0
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി...

‘ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല’ ; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

0
തിരുവനന്തപുരം : കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശം സംബന്ധിച്ച കേസില്‍ ഗവര്‍ണര്‍ക്ക്...

കോന്നി താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം അവസാനഘട്ടത്തിൽ

0
കോന്നി : കോന്നി താലൂക്ക് ആശുപത്രിയുടെ വികസന വികസന പദ്ധതികൾ സമയ...