മുക്കുപണ്ടം പണയം വച്ച് രണ്ടരലക്ഷം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലുവ : ആലുവയിൽ മുക്കുപണ്ടം പണയം വച്ച് രണ്ടരലക്ഷം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരുമ്പാവൂർ ചേലാമറ്റം റയോൺപുരം സ്രാമ്പിക്കൽ വീട്ടിൽ റനീഷ് (40) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ പോഞ്ഞാശ്ശേരി കാട്ടോളി പറമ്പിൽ സനീഷിനെ നേരത്തെ പിടികൂടിയിരുന്നു. ആഗസ്റ്റ് 19 ന് ആണ് സംഭവം. ആലുവ മാർക്കറ്റിനു സമീപമുള്ള കെ.പി.ബി നിധി എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്.

കമ്പനിപ്പടിയിലെ സ്വർണ്ണപ്പണമിടപാട് സ്ഥാപനത്തിൽ വച്ചിരിക്കുന്ന 90 ഗ്രാമോളം സ്വർണ്ണം കെ.പി.ബി നിധിയിലേക്ക് മാറ്റി പണയം വക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഇവർ മാനേജരെ സമീപിക്കുകയായിരുന്നു. കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിന്‍റെ സ്റ്റാഫ് ആണെന്നും പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിൻറെ മുന്നിലേക്ക് കെ പി ബി നിധിയുടെ മാനേജരെ വിളിച്ച് വരുത്തി സ്വർണ്ണമാണെന്ന് പറഞ്ഞ് മുക്കുപണ്ടം കൈമാറി രണ്ടര ലക്ഷത്തോളം രൂപ വാങ്ങി മുങ്ങുകയായിരുന്നു.

പലസ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ജില്ലാ പോലിസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ, എറണാകുളം സൗത്ത്, കാലടി , അമ്പലപ്പുഴ സ്റ്റേഷനുകളിലായി പത്തോളം കേസുകളിലെ പ്രതിയാണ്. അന്വഷണസംഘത്തിൽ ഇൻസ്പെക്ടർ സി.എൽ സുധീർ, എസ്ഐ കെ.എ ടോമി, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ,ഹാരീസ്, സുരേഷ് എന്നിവരും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...