ഒപ്പന മുതൽ നാടൻപാട്ട് വരെ ; പുതുവര്‍ഷ ആഘോഷത്തിന് വിപുലമായ പരിപാടികളുമായി കൊച്ചി മെട്രോ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : 2022 നെ വരവേൽക്കാൻ വലിയ പരിപാടികളാണ് കൊച്ചി മെട്രോയുടെ അണിയറയിൽ ഒരുങ്ങുന്നത്. 30, 31 തിയതികളിൽ മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ പലതരം മത്സരങ്ങളാണ് നടക്കുക. സം​ഗീത, നൃത്ത നാടൻപാട്ട് മത്സരങ്ങൾക്ക് പുറമെ പ്രച്ഛന്ന വേഷ മത്സരവും നടക്കും. 30ന് ആലുവ സ്റ്റേഷനിൽ രാവിലെ 9ന്  തുടക്കം കുറിക്കുന്ന പരിപാടികൾ വൈകീട്ട് 7 മണി വരെ നീളും. ഇവിടെ മാർഗം കളി, കരോക്കെ മ്യൂസിക്, ഫ്യൂഷൻ ഒപ്പന, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ പരിപാടികൾ ഉണ്ടാകും.

കമ്പനിപ്പടി സ്റ്റേഷനിൽ രാവിലെ 10 മണി മുതൽ 12 മണി വരെയും മുട്ടം സ്റ്റേഷനിൽ ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയും കരോക്കെ സോങും  കുസാറ്റ് സ്റ്റേഷനിൽ വൈകീട്ട് 5.30 മുതൽ 7.30 വരെ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, മാർഗം കളി, കരോൾ സോങ് എന്നിവയുമാണ് ഉണ്ടാകുക. ഇടപ്പള്ളി സ്റ്റേഷനിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 ‌വരെ ഗ്രൂപ്പ് ഡാൻസ്, ഫ്യൂഷൻ ഒപ്പന, സിനിമാറ്റിക് ഡാൻസ് എന്നിവയും പാലാരിവട്ടം സ്റ്റേഷനിൽ വൈകീട്ട് 3 മുതൽ 6 വരെ ഫ്യൂഷൻ ഫാഷൻ ഷോ, സാന്ത ഡാൻസ്, കരോൾ സോങ് എന്നിവയുണ്ടാകും.

കലൂർ, എംജി റോഡ് സ്റ്റേഷനുകളിൽ സോങ്, ഗ്രൂപ്പ് സോങ് എന്നിവയുണ്ടാകും എളംകുളം സ്റ്റേഷനിൽ കാരൾ സോങ്, സിനിമാറ്റിക് സോങ്, ഭക്തിഗാനം എന്നിവയും തൈക്കൂടം സ്റ്റേഷനിൽ വൈകിട്ട് 5.30 മുതൽ 7.30 വരെ കവിതാലാപനം, നാടൻ പാട്ട്, ഗ്രൂപ്പ് ഡാൻസ്, മാർഗം കളി എന്നിവയും നടക്കും. 31ന് കളമശേരി സ്റ്റേഷനിൽ  വൈകിട്ട് 5.30 മുതൽ 7.30 വരെ ടാബ്ലോ, പ്രസംഗം, ഡാൻസ്, കരോക്കെ സോങ് തുടങ്ങിയവയുണ്ടാകും. പത്തടിപ്പാലത്ത് വൈകിട്ട് 6 മുതൽ 8 വരെ ഗ്രൂപ്പ് ഡാൻസ്, കരോൾ സോങ് എന്നിവയും പേട്ടയിൽ രാവിലെ 10 മുതൽ രാത്രി 8 വരെ കിച്ചൻ മ്യൂസിക്, പാരഡി സോങ്, കോമഡി സ്‌കിറ്റ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ പരിപാടികളും അരങ്ങേറും.

പുളിഞ്ചോട് സ്റ്റേഷനിൽ രാവിലെ 10 മുതൽ 12 വരെയും അമ്പാട്ടുകാവിൽ ഉച്ചയ്ക്ക് ഒന്നു മുതൽ 3 വരെയും ചങ്ങമ്പുഴ പാർക്കിൽ രാവിലെ 10 മുതൽ 12 വരെയും കരോൾ സോങ്, സോളോ ഡാൻസ് തുടങ്ങിയവ നടക്കും. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനിൽ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ മാർഗം കളി, കരോൾ സോങ് തുടങ്ങിയവയുമുണ്ടാകും. മഹാരാജാസ് കോളജ് സ്റ്റേഷനിൽ രാവിലെ 10 മുതൽ 12 വരെയും വൈറ്റിലയിൽ വൈകീട്ട് 5.30 മുതൽ 7.30 വരെയും നാടൻ പാട്ടും ഡാൻസും നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...