Wednesday, July 2, 2025 5:21 pm

കൊച്ചി മെട്രോ : എസ് എന്‍ ജംങ്ഷന്‍ വരെയുള്ള സര്‍വീസ് ട്രയല്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി മെട്രോയുടെ പുതിയ സ്‌റ്റേഷനുകളായ വടക്കേകോട്ട, എസ് എന്‍ ജംങ്ഷന്‍ എന്നിവയിലേക്കുള്ള സര്‍വ്വീസ് ട്രയല്‍ ആരംഭിച്ചു. സ്ഥിരം സര്‍വ്വീസ് മാതൃകയില്‍ യാത്രക്കാരില്ലാതെ നടത്തുന്ന സര്‍വ്വീസാണ് സര്‍വ്വീസ് ട്രയല്‍. പേട്ടയില്‍ അവസാനിക്കുന്ന എല്ലാ ട്രെയിനുകളും യാത്രക്കാരെ പേട്ടയില്‍ ഇറക്കിയശേഷം എസ്‌എന്‍ ജംഗ്ഷന്‍ വരെ സര്‍വീസ് നടത്തി തിരികെ പേട്ടയില്‍ എത്തും. ട്രയല്‍ ഏതാനും ദിവസങ്ങള്‍ തുടരും. പേട്ടയില്‍ നിന്ന് എസ്‌എന്‍ ജംങ്ഷന്‍വരെയുള്ള 1.8 കിലോമീറ്റര്‍ പാതനിര്‍മണവും സിഗ്നലിംഗ് ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ട്രാക്ക് ട്രയല്‍, സ്പീഡ് ട്രയല്‍ തുടങ്ങിയവ വിജയകരമായി പൂര്‍ത്തിയായതോടെയാണ് സര്‍വ്വീസ് ട്രയലിന് തുടക്കം കുറിച്ചത്.

സര്‍വ്വീസ് ട്രയല്‍ പൂര്‍ത്തീകരിക്കുന്നതോടെ പുതിയ പാത യാത്ര സര്‍വ്വീസിന് പൂര്‍ണ തോതില്‍ സജ്ജമാകും. തുടര്‍ന്ന് റെയില്‍വെ സേഫ്റ്റി കമ്മീഷണറുടെ പരിശോധന കൂടി പൂര്‍ത്തിയാകുന്നതോടെ യാത്രാ സര്‍വ്വീസ് ആരംഭിക്കും. രണ്ട് സ്‌റ്റേഷനുകളിലെയും അവശേഷിക്കുന്ന ജോലികള്‍ അതിവേഗം പൂരോഗമിക്കുകയാണ്. രണ്ട് സ്‌റ്റേഷനുകളിലേക്ക് കൂടി മെട്രോ ട്രെയിന്‍ എത്തുന്നതോടെ സ്‌റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും. നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്‌റ്റേഷനാണ് വടക്കേകോട്ടയില്‍ സജ്ജമാകുന്നത്. 4.3 ലക്ഷം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ജില്ലയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ സോണിലാണ് എസ്‌എന്‍ ജംങ്ഷന്‍ സ്‌റ്റേഷന്‍ പൂര്‍ത്തിയാകുന്നത്. ഈ പ്രദേശത്ത് വാണിജ്യ, വ്യാപര ആവശ്യത്തിന് സ്ഥലം ലഭ്യമാകാത്ത പ്രശ്‌നം എസ് എന്‍ ജംഗ്ഷന്‍ സ്‌റ്റേഷന്‍ പരിഹരിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

95000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ സ്‌റ്റേഷനില്‍ 29300 ചതുരശ്രയടി സ്ഥലം സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കും. വിവിധതരം ഓഫീസുകള്‍, കോഫി ഷോപ്പ്, ഗിഫ്റ്റ് ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ആര്‍ട് ഗാലറി തുടങ്ങിയവ ആരംഭിക്കാന്‍ ഉചിതമാണ് ഈ സ്‌റ്റേഷന്‍. ഇവയുടെ പ്രീലൈസന്‍സിംഗും ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിലെ ആളുകളുടെ ജീവിതത്തില്‍ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക കളമൊരുക്കുന്ന രീതിയിലാണ് എസ് എന്‍ ജംങ്ഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിരവധി മാഹരഥന്മാര്‍ വന്ന് പോയിട്ടുള്ള എസ് എന്‍ ജംങ്ഷന്റെ പാരമ്ബര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന പ്രത്യേകതകളും സൗകര്യങ്ങളുമാണ് ഇവിടെ ഏര്‍പ്പെടുത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊച്ചി മട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ് എന്‍ ജംങ്ഷന്‍വരെയുള്ളത്. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കൊവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെഎംആര്‍എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്‌റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചുവെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ.

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചെല്ലാനം ടെട്രാപോഡ് കടൽഭിത്തി : 306 കോടിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അംഗീകാരം ലഭിച്ചുവെന്ന്...

0
ചെല്ലാനം: ചെല്ലാനം തീരത്ത് 306 കോടി രൂപയുടെ ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം...

വേൾഡ് മലയാളി കൗൺസിൽ ; ഡോ. ഐസക് പട്ടാണിപറമ്പിൽ ചെയർമാൻ, ബേബി മാത്യു സോമതീരം...

0
ഷാർജ : ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി)...