പുതുവത്സരാഘോഷം : ഡിജെ പാര്‍ട്ടികള്‍ എതിര്‍ക്കില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുതുവത്സര രാവിലെ ഡിജെ പാര്‍ട്ടികള്‍ എതിര്‍ക്കില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പോലീസിന്‍റെ നിരീക്ഷണം ഉണ്ടാകുമെന്നും വിജയ് സാഖറെ പറഞ്ഞു. അതേസമയം ലഹരി പാര്‍ട്ടി നടന്നെന്ന സംശയത്തെ തുടര്‍ന്ന് സര്‍ക്കാരിന്‍റെ ആഡംബരനൗകയായ നെഫ്രിടിറ്റിയില്‍ പോലീസ് സംരക്ഷണം ഉറപ്പു വരുത്തി. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയും നെഫ്രിടിറ്റിയില്‍ ആരംഭിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

കൊച്ചി നഗരത്തില്‍ കഴിഞ്ഞ ഏതാനം നാളുകളായി ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതുവത്സരത്തോട് അനുബന്ധിച്ച് ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് എതിര്‍പ്പുണ്ടാകില്ല. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ പാലിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം ഡിജെ പാര്‍ട്ടികള്‍ നടത്തേണ്ടത്. ഹോട്ടലുകളിലും ഡിജെ പാര്‍ട്ടികള്‍ നടക്കുന്നയിടങ്ങളിലും പരിശോധനയുണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...