കൊച്ചിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; മൂന്നാമൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആൺസുഹൃത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയും പിടിയിൽ. കേസിൽ ഒളിവിലായിരുന്ന മൂന്നാമൻ അരൂർ സ്വദേശി സജ്ഞയ് ആണ് ഇന്ന് അറസ്റ്റിലായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തുള്ള ഒഴി‍ഞ്ഞു കിടക്കുന്ന മറ്റൊരു ഹോട്ടലിൽ നിന്നാണ് സഞ്ജയിനെ പോലീസ് പിടികൂടിയത്. സംഭവത്തിൽ കൊല്ലം ചാത്തന്നൂർ സ്വദേശി രാഹുൽ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (29) എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9ന് സൗത്ത് റെയിൽവേ സ്റ്റേഷന് എതിർവശത്തു കാടുപിടിച്ചു കിടക്കുന്ന ഹോട്ടൽ സമുച്ചയത്തിൽ വെച്ചാണ് ‌യുവതി പീഡനത്തിന് ഇരയായത്. രാത്രിയിൽ പെയ്ത മഴ നനയാതിരിക്കാൻ യുവതിയും സുഹൃത്തും കെട്ടിടത്തിലേയ്ക്ക് കയറി നിന്നു. മഴ കൂടിയതോടെ മുകൾ നിലയിലേയ്ക്ക് കയറുകയായിരുന്നു. ഈ സമയം, അവിടെയിരുന്ന് മദ്യപിക്കുകയായിരുന്ന പ്രതികൾ പുറകെ എത്തി അതിക്രമം കാണിക്കുകയായിരുന്നു. സുഹൃത്തിനെ മർദിച്ചു കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീ‍ഡന ശ്രമം. എന്നാൽ യുവതി ഇത് ശക്തമായി ചെറുത്തു.

പ്രതികളിൽ ഒരാളുടെ കയ്യിൽ കടിച്ച ശേഷം യുവതിയും സുഹൃത്തും ഫയർ എക്സിറ്റിലൂടെ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തേക്ക് എത്തുന്നതിനിടയിൽ പ്രതികൾ കടന്നുകളഞ്ഞു. ശേഷം നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ പിടിയിലായത്.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...