തൃശ്ശൂരിൽ മത്സരയോട്ടം ; സ്വകാര്യ ദീര്‍ഘദൂര ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സമയക്രമത്തെ ചൊല്ലിയുള്ള മത്സരയോട്ടത്തില്‍ സ്വകാര്യ ദീര്‍ഘദൂര ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് ബസുകള്‍ സര്‍വീസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. കുന്നംകുളത്തിനടുത്ത് പെരുമ്പിലാവിലാണ് സംഭവം. കുന്നംകുളത്തു നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ഹാപ്പിഡേ ബസും പാരഡൈസ് ബസും തമ്മിലായിരുന്നു മത്സരയോട്ടം. ഒടുവില്‍ പെരുമ്പിലാവ് ബസ്റ്റോപ്പില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയുരസുകയും ഒരു ബസിന്റെ സൈഡ് ഗ്ലാസില്‍ തട്ടുകയും ചെയ്തു. തുടര്‍ന്ന് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. രണ്ട് ബസുകളുടെയും ട്രിപ്പ് നിര്‍ത്തിവെച്ചതായി ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് ബസുകളിലേയും യാത്രക്കാര്‍ പെരുവഴിയിലായി.

റോഡിലിറങ്ങി വലഞ്ഞ് ദുരിതത്തിലായ യാത്രക്കാര്‍ മറ്റ് ബസുകളെ ആശ്രയിച്ചാണ് യാത്ര തുടര്‍ന്നത്. ബസുകളുടെ ട്രിപ്പുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ബസിലെ യാത്രക്കാരും ബസ് തൊഴിലാളികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സമയ പ്രശ്‌നത്തെ ചൊല്ലിയുള്ള ബസുകളുടെ മത്സര ഓട്ടവും യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി വിടുകയും ചെയ്ത ബസ് തൊഴിലാളികളുടെ നടപടിയില്‍ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ഇത്തരം ബസ്് തൊഴിലാളികള്‍ക്കെതിരെ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...