ഒഡീഷയിൽ യുവതികള്‍ക്കു നേരെ ലൈംഗികാതിക്രമം ; ആള്‍ക്കൂട്ട മർദനത്തിൽ റെയിൽവെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഒഡീഷ : ഒഡീഷയിൽ യുവതികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ റെയിൽവെ പോലീസ് ഉദ്യോഗസ്ഥൻ നാട്ടുകാരുടെ മർദനത്തിന് പിന്നാലെ മരിച്ചു. റെയിവെ പോലീസ് കോണ്‍സ്റ്റബിള്‍ സൗമ്യ രഞ്ജൻ ആണ് മരിച്ചത്. ക‍ഴിഞ്ഞ ദിവസമാണ് സംഭവം. രണ്ട് യുവതികളോട് ഇയാളും സുഹൃത്തും ലൈംഗികാതിക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് നാട്ടുകാർ മർദനത്തിനിരയാക്കിയത്. രാമചന്ദ്രപുര പാലത്തിന് സമീപം രാവിലെ 11.30ഓടെയാണ് സംഭവം നടക്കുന്നതെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്തു. ബൈക്കിലെത്തിയ രണ്ടു പേർ സ്കൂട്ടിയിൽ സഞ്ചരിച്ച യുവതികളെ പിന്തുടരുകയും പിന്നീട് ഇരുവരെയും ഇടിച്ചിടുകയുമായിരുന്നുവെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പിന്നീട് ഇരുവരുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതികള്‍ അലറി വിളിക്കുകയും പെട്ടെന്ന് തന്നെ ആളുകള്‍ കൂട്ടം കൂടുകയായിരുന്നു. പോലീസ് എത്തുന്നതിന് മുൻപ് ഇരുവരെയും ആള്‍ക്കൂട്ടം മർദനത്തിനിരയാക്കി. പോലീസാണ് ഇരുവരയെും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരെ മർദിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...